തമിഴിലെ വലിയ താരങ്ങളിൽ ഒരാളായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീരമേ വാഗൈ സൂടും. വിശാൽ തന്നെ നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തു പ ശരവണൻ ആണ്. വമ്പൻ താരനിര അണിനിരക്കുന്ന ഈ ആക്ഷൻ ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ജനുവരി പത്തൊന്പതിന് റിലീസ് ചെയ്ത ഈ ട്രൈലെർ ഇതിനോടകം ഇരുപതു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയെടുത്തത്. കാവിൻ രാജ് ഛായാഗ്രഹണം നിരവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. കിടിലൻ ആക്ഷൻ സീനുകൾ തന്നെയാണ് ഈ ട്രെയ്ലറിന്റെ ഏറ്റവും വലിയ സവിശേഷത. എനിമി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും വിശാലിന്റെ കിടിലൻ ആക്ഷൻ കാണാം എന്നതാണ് തന്നയാണ് ഈ ചിത്രത്തിന്റെയും ഹൈലൈറ്റ് എന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്.
പ്രശസ്ത മലയാള താരം ബാബുരാജ് പ്രധാന വില്ലൻ ആയി എത്തുന്ന ഈ ചിത്രത്തിൽ ഡിംപിൾ ഹയാത്തി ആണ് നായികാ വേഷം ചെയ്യുന്നത്. ഇവർക്കൊപ്പം യോഗി ബാബു, കുമരവേൽ, രവീണ രവി, മാരിമുത്തു, ആർ എൻ ആർ മനോഹർ, കവിത ഭാരതി, തുളസി, അഖിലൻ എസ പി ആർ എന്നിവരും ഇതിൽ അഭിനയിച്ചിരിക്കുന്നു. വിശാൽ ഒരിക്കൽ കൂടി പോലീസ് കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. എൻ ബി ശ്രീകാന്ത് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. വളരെ സ്റ്റൈലിഷ് ആയും മാസ്സ് ആയുമാണ് ഇതിൽ ബാബുരാജ് കഥാപാത്രം എത്തുന്നത് എന്നും ട്രൈലെർ നമുക്ക് കാണിച്ചു തരുന്നു. ഏതായാലും പ്രേക്ഷക പ്രതീക്ഷകൾ വളരെയധികം വർധിപ്പിക്കുന്ന ട്രൈലെർ തന്നെയാണ് വീരമേ വാഗൈ സൂടും എന്ന ചിത്രത്തിന്റേത് എന്ന് പറയാതെ വയ്യ.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.