തമിഴിലെ യുവ സൂപ്പർ താരമായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഇതിന്റെ ടൈറ്റിൽ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അത് കൂടാതെ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരിക്കുകയാണ്. ഒരു പൊലീസുകാരനായി വിശാൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ കിടിലൻ ആക്ഷൻ പ്രകടനം കാണാൻ സാധിക്കുമെന്ന സൂചനയാണ് ടീസർ നമ്മുക്ക് തരുന്നത്. വിശാലിന്റെ കിടിലൻ ആക്ഷൻ സീനുകളാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. മികച്ച മേക്കിങ്ങും ഈ ടീസറിന് കയ്യടി നേടിക്കൊടുക്കുന്നുണ്ട്. വിശാലിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ് ലാത്തി. തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന നായികാ വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, നവാഗതനായ ഏ. വിനോദ് കുമാർ ആണ്.
തമിഴിലെ നായക നടന്മാരായ, ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ, രമണയും നന്ദയും ചേര്‍ന്നു റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണിത്. ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണവും, യുവാൻ ശങ്കർ രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്ത്, ഇതിന് ആക്ഷൻ സീനുകൾ ഒരുക്കിയത് ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്‌ൻ എന്നിവയാണ്. ഇതിലെ ആക്ഷൻ സീനുകൾ ഒരുക്കുന്നതിനിടെ വിശാലിന് പരിക്ക് പറ്റിയതും വലിയ വാർത്തയായി മാറിയിരുന്നു. സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്നു നാം ഒരുവര്‍ നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ നിർമ്മാതാക്കളാണ് ഈ ചിത്രം നിർമ്മിക്കുന്ന രമണയും നന്ദയും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.