തമിഴ് സൂപ്പർ താരം വിശാൽ നായകനായി എത്തുന്ന വമ്പൻ ചിത്രമാണ് എനിമി. വിശാലിന് ഒപ്പം മറ്റൊരു താരമായ ആര്യയും തുല്യ പ്രാധാന്യമുള്ള വേഷത്തിലെത്തുന്ന ഈ ആക്ഷൻ ചിത്രം നാളെ, ദീപാവലി റിലീസ് ആയി ലോകം മുഴുവൻ എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസ് ആയാണ് ഈ ചിത്രം എത്തുന്നത്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അണ്ണാതെയോട് മത്സരിച്ചു കൊണ്ടാണ് നാളെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അവൻ ഇവൻ എന്ന ചിത്രത്തിന് ശേഷം വിശാൽ- ആര്യ ടീം ഒരുമിച്ചു എത്തുന്ന എനിമിയുടെ ടീസറും അതുപോലെ അടുത്തിടെ റിലീസ് ചെയ്ത ട്രെയ്‌ലറും വമ്പൻ ഹിറ്റായി മാറിയിട്ടുണ്ട്. വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ ട്രൈലെർ നേടിയെടുത്തത്. സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ആനന്ദ് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ ആണ്. ആനന്ദ് ശങ്കർ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും.
മൃണാളിനി രവി, മമത മോഹൻദാസ്, തമ്പി രാമയ്യ, പ്രകാശ് രാജ്, കരുണാകരൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു ആർ ഡി രാജേശഖരനും ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ഈസ് തമനും ആണ്. സാം എസി എസ് പശ്ചാത്തല സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റെയ്മണ്ട് ഡെറിക് ക്രസ്റ്റാ ആണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. സിംഗപ്പൂരിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.