ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്സ്മാന്മാരിലൊരാളായിരുന്നു വിരേന്ദർ സെവാഗ്. ഡൽഹിക്കാരനായ അദ്ദേഹം ലോകം കണ്ട ഏറ്റവും ആക്രമണകാരിയായ ഓപ്പണിങ് ബാറ്റ്സ്മാൻ ആയാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യക്കു അകത്തും പുറത്തും വമ്പൻ ആരാധക വൃന്ദമുള്ള ഈ താരം ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷം സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. ട്വിറ്റെറിൽ അദ്ദേഹം ഇടുന്ന ഓരോ പോസ്റ്റുകൾക്കും വലിയ പ്രതികരണവും സ്വീകരണവുമാണ് ലഭിക്കുന്നത്. ക്രിക്കറ്റ് താരങ്ങൾക്കിടയിലെ ഏറ്റവും മികച്ച ട്രോളൻ എന്ന പദവിയും വിരേന്ദർ സെവാഗിന് അവകാശപ്പെട്ടത് തന്നെ. കാരണം, അദ്ദേഹം ഇടുന്ന ഓരോ ട്വീറ്റുകളും വളരെയധികം രസകരവും ഹാസ്യത്തിലൂടെ കൊടുക്കുന്ന മറുപടികളുമാണ്. മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ ആരാധകൻ കൂടിയാണ് വിരേന്ദർ സെവാഗ്. മോഹൻലാലിന്റെ ജന്മദിനത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ട്വിറ്റെർ വഴി ആശംസകൾ അറിയിക്കുന്ന വിരേന്ദർ സെവാഗ്, ഇന്ന് അന്താരാഷ്ട്ര യോഗാ ദിനത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്കും ഉണ്ട് ഒരു മോഹൻലാൽ ബന്ധം.
യോഗാ ദിനം പ്രമാണിച്ചു വിരേന്ദർ സെവാഗ് പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ വീഡിയോയുടെ പശ്ചാത്തലത്തിൽ അദ്ദേഹം ചേർത്തിരിക്കുന്നത് മോഹൻലാൽ നായകനായ അൻവർ റഷീദ് ചിത്രത്തിലെ ചെട്ടികുളങ്ങര ഭരണിനാളിൽ എന്ന് തുടങ്ങുന്ന ഒരു റീമിക്സ് ഗാനമാണ്. ആ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കാലിന്റെ മുട്ട് നിവർത്താതെ വീടിനുള്ളിലൂടെ കുനിഞ്ഞു നടന്നു പോകുന്ന സെവാഗിനെയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഇത് പണ്ട് ടിക് ടോക് വഴി അദ്ദേഹം പങ്കു വെച്ചിട്ടുള്ള വീഡിയോ തന്നെയാണ്. ഒരിക്കൽ കൂടി യോഗാ ദിനം പ്രമാണിച്ചു അദ്ദേഹമത് ട്വിറ്റെർ അക്കൗണ്ട് വഴി കൂടി പങ്കു വെച്ചിരിക്കുകയാണ്. ചോട്ടാ മുംബൈ എന്ന ചിത്രത്തിലാണ് മുകളിൽ പറഞ്ഞ ഗാനത്തിന് മോഹൻലാൽ നൃത്തം ചെയ്യുന്നത്. കേരളത്തിൽ വലിയ തരംഗമായി തീർന്ന ഗാനമായിരുന്നു അത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.