നവാഗതനായ അഷ്റഫ് ഹംസ രചനയും സംവിധാനവും നിർവഹിക്കുന്ന വിനയ് ഫോര്‍ട്ട് ചിത്രമാണ് തമാശ. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ ഗ്രേസ് ആൻ്റണിയും വിനയ് ഫോര്‍ട്ടും ഒന്നിക്കുന്ന തമാശയിലെ ആദ്യ ഗാനത്തിൻ്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടു.
‘പാടി ഞാൻ’ എന്ന ഗാനം തനിനാടൻ ഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയാണു ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. പാട്ടിനിടയിലുള്ള ‘പ്രേമത്തള്ള്’ എന്ന പദം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.പ്രേക്ഷർ ഏറെ കാത്തിരിക്കുന്ന ഈ സോങ് മുഴുവനായി നാളെ പുറത്തിറങ്ങും
‘മായാനദി’ക്കും ‘സുഡാനി ഫ്രം നൈജീരിയ’ക്കും വമ്പൻ വിജയത്തിന് ശേഷം ഷഹബാസ് അമനും റെക്സ് വിജയനും ചേർന്നാണു സംഗീതം ഒരുക്കിയിരിക്കുന്നത്. ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അദ്ധ്യാപകനായാണ് എത്തുന്നത്. ദിവ്യ പ്രഭ, ചിന്നു സരോജിനി, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
This website uses cookies.