മാടമ്പി, ഗ്രാന്റ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് വില്ലന്‍. 20 കോടി ചിലവില്‍ ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം തമിഴ് താരം വിശാല്‍, ഹന്‍സിക മോട്വാനി, തെലുങ്ക് താരം ശ്രീകാന്ത്, രാശി ഖന്ന തുടങ്ങിയവരും വേഷമിടുന്നു. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്
വില്ലന്റെ ടീസര്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണം നേടിയ ടീസറിന് ശേഷം ചിത്രത്തിന്റെ ട്രൈലര്‍ ഇന്ന് നടന് മോഹന്‍ലാല്‍ പുറത്തുവിട്ടു.
ബജ്രംഗി ഭായ്ജാന്, ലിങ്ക തുടങ്ങിയ വമ്പന്‍ സിനിമകള്‍ നിര്‍മ്മിച്ച റോക്ക് ലൈന്‍ വെങ്കിടേശാന് വില്ലന്റെ നിര്‍മ്മാണം.
ഒപ്പത്തിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്ക് ആണ് വില്ലനിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. ഗ്രേറ്റ് ഫാദര്‍, എസ്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് ബാക്ക്ഗ്രൌണ്ട് സ്കോര്‍ ഒരുക്കിയ സുഷിന് ശ്യാമാണ് മ്യൂസിക്ക് ഒരുക്കുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം മോഹന്‍ലാലിന്റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒടിയനാണ് മോഹന്‍ലാലിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന പുതിയ ചിത്രം.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.