\
തമിഴകത്തിന്റെ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ധ്രുവ നച്ചത്തിരത്തിന്റെ റീലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏറെ വർഷങ്ങളായി പ്രൊഡക്ഷനിൽ ഇരുന്ന ഈ ചിത്രത്തിന്റെ റീലീസ് പല കാരണങ്ങൾ കൊണ്ട് നീണ്ടു പോവുകയായിരുന്നു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം ഒന്നിലധികം ഭാഗങ്ങളിൽ ആണ് കഥ പറയുക എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഏതായാലും ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒഫീഷ്യലായി തന്നെ ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ഈ വർഷം നവംബർ 24 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. സെന്സറിങ് പൂർത്തിയായ ധ്രുവ നച്ചത്തിരത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
ഇതിന്റെ ടീസറുകൾ, ഇതിലെ ഗാനങ്ങൾ എന്നിവ നേരത്തെ റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഐശ്വര്യ രാജേഷും റിതു വർമയും നായികാ വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ മലയാള നടൻ വിനായകനും അഭിനയിച്ചിട്ടുണ്ട്. സിമ്രാൻ, രാധിക ശരത് കുമാർ, പാർത്ഥിപൻ, ദിവ്യ ദർശിനി, വംശി കൃഷ്ണ എന്നിവരും താരനിരയിലുള്ള ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഹാരിസ് ജയരാജ് ആണ്. ഒരു സ്പൈ ത്രില്ലർ ആയൊരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സംവിധായകൻ ഗൗതം മേനോൻ തന്നെയാണ്. മനോജ് പരമഹംസ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളാണെന്നാണ് സൂചന. ഗൗതം വാസുദേവ് മേനോന്റെ നിർമ്മാണ കമ്പനി തന്നെയാണ് ധ്രുവ നച്ചത്തിരം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രയ്ലറും ഉടൻ റീലീസ് ചെയ്യും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.