സിനിമയുടെ പൂർണതയ്ക്ക് വേണ്ടി ഏത് അറ്റം വരെ പോകാൻ തയ്യാറായ സൗത്ത് ഇന്ത്യയിലെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ചിയാൻ വിക്രം. അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ തമിഴ് നാട്ടിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരത്തിന് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്. അടുത്തിടെ റിലീസായ സാമി രണ്ടാം ഭാഗത്തിന്റെ ട്രൈലറിലൂടെ തന്റെ തിരിച്ചു വരവ് അറിയിച്ച വിക്രം മാസ്സ് മസാല ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന തമിഴ് ഓഡിയൻസിന് ഏറെ പ്രതീക്ഷ നൽകുന്ന ടീസർ സമ്മാനിച്ചു , സിങ്കം സീരീസിലൂടെ ശ്രദ്ധയനായ സംവിധായകൻ കൂടിയായ ഹരിയുടെ ലൈറ്റ് ഇഫക്റ്റുകൾ മാത്രമാണ് ടീസറിൽ സിനിമ സ്നേഹികൾക്ക് ചെറിയ തോതിൽ നിരാശ സമ്മാനിച്ചത് എന്നാൽ ഒട്ടും തന്നെ വൈകാതെ അതിനെ വെല്ലുന്ന മറ്റൊരു ഹോളിവുഡ് ലെവലിലുള്ള ടീസറുമായി ചിയാൻ അവതരിച്ചിരിക്കുകയാണ്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ധ്രുവ നച്ചതിരം’ സിനിമയുടെ ടീസറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. ഹോളിവുഡ് ലെവലിലുള്ള അവതരണവും പഞ്ചാത്തല സംഗീതവുമാണ് നൽകിയിരിക്കുന്നത്. ചിയാൻ വിക്രമിനെ ഇത്ര സ്റ്റൈലിഷായി അടുത്തൊന്നും കണ്ടട്ടില്ല എന്നതാണ് സത്യം. വർഷങ്ങൾക്ക് മുമ്പ് സൂര്യയെ നായകനാക്കി ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു ‘ധ്രുവ നച്ചതിരം’. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഋതു വർമ്മയും ഐശ്വര്യ രാജേഷുമാണ് നായികമാർ. ഛായാഗ്രഹണം നിർവഹിക്കുന്നത് മനോജ് , ജോമോൻ ടി. ജോൻ ,സന്താന കൃഷ്ണൻ , രവിചന്ദ്രൻ എന്നിവർ ചേർന്നാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രവീൺ ആന്റണിയാണ്. ഒൻട്രാഗെ എന്റർടൈന്മെന്റസിന്റെ ബാനറിൽ ഗൗതം മേനോൻ, വെങ്കട്ട് , സോമസുന്ദരം ,രേഷ്മ , മദൻ , സെന്തിൽ തുടങ്ങിയവർ ചേർന്നാണ് നിമ്മിക്കുന്നത്. ഈ വർഷം തന്നെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.