വിക്രമെന്ന കമൽ ഹാസൻ ചിത്രം ഇപ്പോൾ തമിഴ് നാട്ടിലെ ഇൻഡസ്ട്രി ഹിറ്റായി മാറി മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ആഗോള കളക്ഷനായി 350 കോടിയും മറികടന്നു മുന്നേറുമ്പോൾ ഈ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തരും പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. ഉലക നായകൻ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും ഈ ചിത്രം ലോകേഷിനൊപ്പം ചേർന്ന് രചിച്ച രത്‌നകുമാർ, ഇതിനു സംഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദർ, ഈ ചിത്രത്തിന് കാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്ത ഫിലോമിൻ രാജ് എന്നിവരും വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതിനൊപ്പം തന്നെ വലിയ കയ്യടി നേടിയ ഒരാൾ കൂടി ഈ ചിത്രത്തിലുണ്ട്. ഇതിൽ ഏജന്റ് ടീന എന്ന കഥാപാത്രമായെത്തിയ വാസന്തി എന്ന നടിയാണത്. വാസന്തി ആദ്യമായി ചെയ്യുന്ന കഥാപാത്രമാണ് ടീന. ഈ ചിത്രത്തിലെ വാസന്തിയുടെ ആക്ഷൻ രംഗങ്ങൾ വൻ കരഘോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ സൂപ്പർ ഹിറ്റായ ആ ആക്ഷൻ രംഗത്തിന്റെ ഒരു ചെറിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് വിക്രത്തിന്റെ അണിയറ പ്രവർത്തകർ. റിലീസായ നിമിഷം മുതൽ വലിയ രീതിയിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മുപ്പത് വര്‍ഷമായി സിനിമയില്‍ ഡാന്‍സറായി ജോലി ചെയ്യുന്ന ആളാണ് വാസന്തി. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിൽ ദിനേശ് മാസ്റ്ററുടെ സഹായിയായി ജോലി ചെയ്യവെയാണ് വാസന്തി ലോകേഷിന്റെ ശ്രദ്ധയിൽ പെടുന്നതും, പിന്നീട് അദ്ദേഹം വിക്രത്തിലേക്കു ഇവരെ ക്ഷണിക്കുന്നതും. നയന്‍താര, കീര്‍ത്തി സുരേഷ്, അനുഷ്‌ക, തൃഷ, എമി ജാക്‌സണ്‍, സാമന്ത എന്നിവരുടെ നൃത്ത സഹായിയായി ജോലി ചെയ്തിട്ടുള്ള വാസന്തി, കമൽ ഹാസനൊപ്പം മുൻപ് ചാച്ചി 420 ലും ജോലി ചെയ്തിട്ടുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.