തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ താരമായി മാറിയിരിക്കുന്ന ദളപതി വിജയ് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ കിടിലൻ നൃത്ത ചുവടുകളുടെ പേരിലാണ്. വിജയ്‌യുടെ നൃത്തം, ആക്ഷൻ, സ്റ്റൈൽ എന്നിവയൊക്കെയാണ് അദ്ദേഹത്തിന് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തതും. വിജയ് അഭിനയിച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ എല്ലാം തന്നെ അദ്ദേഹത്തിന്റെ കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമുണ്ട് അതെല്ലാം ആരാധകർക്കിടയിൽ വലിയ ട്രെൻഡ് ആയതുമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ് ആയ മാസ്റ്റർ എന്ന ചിത്രത്തിലെ ഗാനവും അതിലെ ഡാൻസ് സ്റ്റെപ്പുകളും ലോകം മുഴുവൻ വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു വീഡിയോയിൽ കാണുന്നത് വിജയ്‌യുടെ മകൻ സഞ്ജയ്, തന്റെ കൂട്ടുകാരന്, അച്ഛന്റെ ഡാൻസ് സ്റ്റെപ്പുകൾ പഠിപ്പിച്ചു കൊടുക്കുന്നതാണ്. സ്റ്റെപ്പുകള്‍ കൂട്ടുകാരന് പറഞ്ഞു കൊടുക്കുന്ന സഞ്ജയ്, ഡാന്‍സിന്റെ അവസാനം അച്ഛന്റെ സിഗ്നേച്ചര്‍ പോസും കളിച്ചു കാണിച്ചു കൊടുക്കുന്നതും ആരാധകർ ഏറ്റെടുക്കുകയാണ്.
നേരത്തെ വിജയ്‌ക്കൊപ്പം സിനിമകളിലും പ്രത്യക്ഷപ്പെട്ടു നൃത്തമാടിയിട്ടുണ്ട് സഞ്ജയ്. അച്ഛനും മകനും നൃത്തം ചെയ്ത ആ പാട്ടുകൾ വമ്പൻ ഹിറ്റുമായിരുന്നു. പോക്കിരി, വേട്ടൈക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാന രംഗങ്ങളിലായിരുന്നു ഇരുവരും ചേർന്ന് നൃത്തം ചെയ്തത്. സിനിമയിൽ ഏറെ താല്പര്യമുള്ള സഞ്ജയ് ഒരു ഹൃസ്വ ചിത്രം ഒരുക്കുകയും അത് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ കാനഡയിൽ സിനിമാ പഠിക്കാൻ പോയിരിക്കുകയാണ് സഞ്ജയ്. അതുമാത്രമല്ല, സഞ്ജയ് നായകനായി ഒരു തമിഴ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഏതായാലും ഒരിക്കൽ കൂടി അച്ഛനെയും മകനെയും ഒരുമിച്ചു സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകർ.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.