Sarkar Official Teaser
ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമായ സർക്കാറിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. വിജയ് ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ സ്വീകരിച്ച ഈ ടീസറിനെ കുറിച്ച് ഗംഭീര അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ. ഏവരും പ്രതീക്ഷിച്ചതു പോലെ തന്നെ ടീസർ റിലീസ് ചെയ്തു മിനിറ്റുകൾക്കുള്ളിൽ തന്നെ അത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തു. തന്റെ ഓരോ ചിത്രങ്ങളുടെയും ടീസർ, ട്രൈലെർ എന്നിവ എത്തുമ്പോൾ പുതിയ യൂട്യൂബ് റെക്കോർഡുകൾ സൃഷ്ടിക്കുന്ന ദളപതി സർക്കാർ ടീസറിലൂടെയും പുതിയ റെക്കോർഡ് സൃഷ്ടിക്കും എന്ന് തന്നെയാണ് ആരധകരുടെ പ്രതീക്ഷ. ഇന്നലെ രാത്രിയാണ് സർക്കാരിന്റെ സ്പെഷ്യൽ മലയാളം പോസ്റ്ററുകൾ എത്തിയത്. മാസ്റ്റർ ഡയറക്ടർ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ഈ ചിത്രം ഈ വരുന്ന ദീപാവലി റിലീസ് ആയി നവംബർ ആറിന് ലോകമെമ്പാടും പ്രദർശനമാരംഭിക്കും.
ഇഫാർ ഇന്റർനാഷണൽ ആണ് ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത്. കേരളത്തിൽ ഒരു സിനിമയ്ക്കു ലഭിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയി സർക്കാർ എത്തിക്കാൻ ആണ് വിതരണക്കാരുടെ ശ്രമം എന്നാണ് അറിയുന്നത്. ഒക്ടോബർ രണ്ടിന് ആയിരുന്നു ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. കീർത്തി സുരേഷ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാറും അഭിനയിക്കുന്നുണ്ട്. എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഇതിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ വമ്പൻ ഹിറ്റാണ്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്- എ ആർ മുരുഗദോസ് ടീം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തെ ഏറെ കാത്തിരിക്കപ്പെടുന്ന ഒരു ചിത്രമാക്കി മാറ്റിയത് എന്ന് പറയാം. സൺ പിക്ചർസ് നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ ആണെന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.