തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തരായ ഗായകരിൽ ഒരാളാണ് ഡോക്ടർ കെ ജെ യേശുദാസിന്റെ മകനായ വിജയ് യേശുദാസ്. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഒരു ഗായകനെന്ന നിലയിൽ തന്റേതായ ഒരിടം തെന്നിന്ത്യൻ സിനിമാ ലോകത്തു കണ്ടെത്തിയ ഈ ഗായകൻ ഒരു നടൻ എന്ന നിലയിലും ഇപ്പോൾ പ്രശസ്തനാണ്. ഒരുപിടി തമിഴ്- മലയാളം ചിത്രങ്ങളിൽ അഭിനയിക്കുന്ന വിജയ് യേശുദാസ് ഇപ്പോൾ തന്റെ പുതിയ തമിഴ് ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി നൃത്തം പരിശീലിക്കുകയാണ് വിജയ് യേശുദാസ്. ഏതായാലും താൻ നൃത്തം ചെയ്യുന്ന പുതിയ വീഡിയോ വിജയ് യേശുദാസ് പങ്കു വെച്ചത് വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. വിജയ് യേശുദാസ് തമിഴിൽ അരങ്ങേറ്റം കുറിച്ച മാരി എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനത്തിനാണ് അദ്ദേഹം ഈ വീഡിയോയിൽ ചുവടു വെക്കുന്നത്.
https://www.instagram.com/p/CPlLMLvJNwX/
മാരിയിലെ നായകൻ ധനുഷ് നൃത്തം ചെയ്തു ഗംഭീരമാക്കിയ ആ ഗാനത്തിന് മികച്ച രീതിയിൽ തന്നെയാണ് വിജയ് യേശുദാസും ചുവടു വെക്കുന്നത്. വിജയറാണി ഒരുക്കിയ ഈ നൃത്ത ചുവടുകൾ തന്റെ ഇൻസ്റ്റഗ്രാം വഴിയാണ് വിജയ് യേശുദാസ് പങ്കു വെച്ചിരിക്കുന്നത്. പടൈവീരൻ എന്ന തന്റെ പുതിയ ചിത്രത്തിലെ മുനീശ്വരൻ എന്ന കഥാപാത്രത്തിന് വേണ്ടിയാണു വിജയ് യേശുദാസ് നൃത്തം പഠിക്കുന്നത്. ധന ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് കൂടാതെ സാൽമൺ എന്ന ഒരു ബഹുഭാഷാ ത്രീഡി ചിത്രത്തിലും വിജയ് യേശുദാസ് നായകനായി എത്തുന്നുണ്ട്. അവൻ എന്ന മലയാള ചിത്രത്തിലൂടെ പതിനൊന്നു വര്ഷം മുൻപാണ് വിജയ് യേശുദാസ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.