Seethakaathi The Making Video of Ayya
തമിഴ് സിനിമയിൽ വ്യത്യസ്ത സിനിമകൾകൊണ്ട് ഏറെ ശ്രദ്ധേയനായ താരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് താരം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയത്. സഹനടനായി തമിഴ് സിനിമയിൽ ഒരുപാട് നാളത്തെ കഷ്ടപ്പാടിന് ഒടുവിലാണ് താരം നായകനായി രംഗ പ്രവേശനം നടത്തിയത്. വിജയ് സേതുപതിയുടെ 25മത്തെ ചിത്രമാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്. ‘സീതകാതി’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. മലയാളികളുടെ പ്രിയ താരം പാർവതി നായരാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. വിജയ് സേതുപതി ആദ്യമായി ഡബിൾ റോൾ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത്. അയ്യ എന്ന അച്ഛനായും വെറ്ററൻ കുമാർ എന്ന മകനുമായാണ് വിജയ് സേതുപതി വേഷമിടുന്നത്. ബാലാജി തരനീതരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘സീതകാതി’ യുടെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്. ചിത്രത്തിലെ അയ്യ എന്ന കഥാപാത്രത്തിന് വേണ്ടി മണിക്കൂറുകൾ വിജയ് സേതുപതിക്ക് മേക്കപ്പിടുന്ന രംഗങ്ങളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അയ്യ എന്ന കഥാപാത്രത്തിന് വേണ്ടി ഒരുപാട് സഹനങ്ങൾ താരം സഹിച്ചിട്ടുണ്ട്. അലക്സ് നോബിലും ഓസ്കാർ അവാർഡ് ജേതാവായ കെവിൻ ഹാനെയും ചേർന്നാണ് വിജയ് സേതുപതിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. വിജയ് സേതുപതിയുടെ കരിയറിൽ തന്നെ ആരും പ്രതീക്ഷിക്കാത്ത ഒരു വേഷ പകർച്ചയാണ് ഇരുവരും സമ്മാനിച്ചിരിക്കുന്നത്. മഹേന്ദ്രൻ, ഗായത്രി, അർച്ചന തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. സരസ്കാന്ത് ടി. കെ യാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിനോദ് രാജ്കുമാറാണ് ആർട്ട് ഡയറക്ടർ. എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്യുന്നത് ആർ. ഗോവിന്ദരാജാണ്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ഉമേഷ്, ജയറാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.