തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി ഇപ്പോൾ ഒട്ടേറെ ഇന്ത്യൻ ഭാഷകളിലെ നിറ സാന്നിധ്യമായി മാറിക്കഴിഞ്ഞു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലൊക്കെ അഭിനയിക്കുന്ന ഈ നടൻ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ഒരുക്കമാണ് എന്നതാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. ഇമേജിനെ ഭയക്കാതെ ചിത്രങ്ങൾ ചെയ്യുന്നതാണ് വിജയ് സേതുപതി എന്ന നടനേയും താരത്തെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള കാരണം. ഇന്ത്യൻ സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ എന്ന സ്ഥാനവും ഇപ്പോൾ വിജയ് സേതുപതിക്ക് സ്വന്തമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുക്കുന്നത് വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആണ്. ഇൻസ്റാഗ്രാമിലൂടെ പുറത്തു വന്ന, ഒരു സ്റ്റണ്ട് വീഡിയോയിലെ പ്രകടനമാണ് സൂര്യ സേതുപതിക്ക് വലിയ ശ്രദ്ധ നേടിക്കൊടുക്കുന്നത്. നടനും സംവിധായകനുമായ ഗോകുൽനാഥ് ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്ത ഈ സംഘട്ടന വീഡിയോയിൽ സൂര്യ സേതുപതിയും ഗോകുൽനാഥും രോഹൻ സുരേഷുമാണ് അഭിനയിച്ചിരിക്കുന്നത്.
അസുരൻ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ആണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. നാനും റൗഡി താൻ, സിന്ധുബാദ് എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള സൂര്യ സേതുപതി അച്ഛനെ പോലെ തന്നെ അഭിനയ രംഗത്തേക്ക് ശ്കതമായി കടന്നു വരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലുള്ള വിജയ് സേതുപതിയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ തുഗ്ലക് ദർബാർ, മാമനിതൻ, വിക്രം, 19(1)(a) , ലാഭം, ഷാഹിദ് കപൂറിനൊപ്പം ഹിന്ദിയിൽ ചെയുന്ന വെബ് സീരിസ്, കാത്തു വക്കുള്ള രണ്ടു കാതൽ എന്നിവയാണ്. കടയ്‌സി വ്യവസായി, യാതും ഊര് യാവരും കേളിർ, മുഗിഴ്, വിടുതലൈ, മുംബൈക്കർ തുടങ്ങിയ ചിത്രങ്ങളും വിജയ് സേതുപതി അഭനയിച്ചു പുറത്തു വരാനൊരുങ്ങുന്നവയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.