[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കിടിലൻ മോഷൻ പോസ്റ്ററുമായി മഡ്‌ഡി; പോസ്റ്റർ റിലീസ് ചെയ്തത് മക്കൾ സെൽവൻ വിജയ് സേതുപതി..!

ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മഡ് റേസ് ചിത്രമായി ഒരുക്കിയ മഡ്‌ഡി എന്ന ചിത്രത്തിന്റെ കിടിലൻ മോഷൻ പോസ്റ്റർ ഇന്ന് പുറത്തു വിട്ടു. തമിഴകത്തിന്റെ മക്കൾ സെൽവനായ വിജയ് സേതുപതിയാണ് ഈ മോഷൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് വളരെ ആവേശകരമായ സ്വീകരണമാണ് ഇപ്പോൾ ഇതിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡോക്ടർ പ്രഗാബൽ സംവിധാനം ചെയ്ത മഡ്‌ഡി പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് ആണ് അവതരിപ്പിക്കുന്നത്. സംവിധായകനായ ഡോക്ടർ പ്രഗാബൽ, മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത് റിദാൻ കൃഷ്ണ, യുവാൻ എന്നിവരാണ്. ബഹുഭാഷാ റിലീസ് ആയി ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് മഡ്‌ഡി എത്തുന്നത്. ഓഫ് റോഡ് മഡ് റേസിങ് അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ പ്രതികാരം, ആക്ഷൻ, ഹാസ്യം, ഫാമിലി ഡ്രാമ, ത്രില്ലിംഗ് ആയ കഥാസന്ദർഭങ്ങൾ, സാഹസികത എന്നിവയെല്ലാം കോർത്തിണക്കിയിട്ടുണ്ട് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്ത ഇതിന്റെ ടീസറും വലിയ ശ്രദ്ധ നേടിയിരുന്നു.

അനുഷ സുരേഷ്, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് കെ ജി രതീഷ് ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു. കെ ജി എഫിന് സംഗീതം നൽകിയ രവി ബസ്‌റൂർ സംഗീത സംവിധാനം നിർവഹിച്ച മഡ്‌ഡിയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു രാക്ഷസൻ എന്ന തമിഴ് ത്രില്ലർ എഡിറ്റ് ചെയ്ത സാൻ ലോകേഷ് ആണ്. ഡ്യൂപ്പിന്റെ സഹായമില്ലാതെ അഭിനേതാക്കൾ തന്നെ ചെയ്തിരിക്കുന്ന ഗംഭീര ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. റൺ രവിയാണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നതു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.