ജാലിയൻവാലാബാഗ് എന്ന മലയാള ചിത്രത്തിന്റെ പ്രോമോ വീഡിയോ ഇന്ന് ഏവരുടെയും മുൻപിലേക്ക് എത്തി കഴിഞ്ഞു. പ്രശസ്ത തമിഴ് നടൻ വിജയ് സേതുപതിയാണ് ഈ ചിത്രത്തിന്റെ പ്രോമോ വീഡിയോ ഫേസ്ബുക്കിലൂടെ ലോഞ്ച് ചെയ്തത്. ഈ കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിനേഷ് അപ്പുക്കുട്ടൻ ആണ്. ലിന്റോ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. അൻവർ ശരീഫ് , ശാലു റഹിം, ടോം ഇമ്മട്ടി, സുധി കോപ്പ, സുബീഷ് സുധി, ബാലാജി ശർമ്മ, രാജേഷ് ശർമ്മ, അജിത് തലപ്പിള്ളി, ജസ്റ്റിൻ മാത്യു, ഷാനിഫ് മരിക്കാർ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നതു.
ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് സാജിദ് നസീറും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റെയ്മണ്ട് ഡെറിക് കാസ്ട്രയും ആണ്. മണികണ്ഠൻ അയ്യപ്പ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം സ്റ്റോറീസ് ആൻഡ് തൊട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. താ നാ നാ എന്ന് തുടങ്ങുന്ന ഒരു ഗാനത്തിന്റെ വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ആന്റണി ദാസൻ ആലപിച്ചിരിക്കുന്നു ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. അധികം വൈകാതെ തന്നെ ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ഗാനം പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട് എന്ന് തന്നെയാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.