സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് വലിയ തോതിൽ ആരാധകരുള്ള താരമാണ് വിജയ്. ലോകേഷ് സംവിധാനം ചെയ്തിരിക്കുന്ന മാസ്റ്റർ എന്ന ചിത്രമാണ് ഇപ്പോൾ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നത്. തമിഴ് നാട്ടിലെ വലിയ സൂപ്പർതാരം ആണെങ്കിലും വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. റിയൽ ലൈഫിലെ സിംപ്ലിസിറ്റിയും അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടും ഒരുപാട് ആരാധകരെ വിജയ് സ്വന്തമാക്കിയിട്ടുണ്ട്. വിജയുടെ ഒരു പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഗായകരിൽ ഒരാളാണ് എസ്.പി. ബാലസുബ്രഹ്മണ്യം അടുത്തിടെയാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് ആദരവ് സൂചകമായി ഒരുപാട് സിനിമ താരങ്ങൾ സോഷ്യൽ മീഡിയയിൽ എസ്.പി.ബി യുടെ ഗാനങ്ങളും, ചിത്രങ്ങളും, അഭിമുഖങ്ങളും പങ്കുവെക്കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ എസ്.പി.ബാലസുബ്രഹ്മണ്യത്തെ കുറിച്ചു ഒന്നും പറയാതെ നേരിട്ട് ശവസംസ്‌കാരത്തിന് എത്തുകയായിരുന്നു വിജയ്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സിനിമ താരങ്ങൾക്കും അദ്ദേഹത്തിന്റെ ആരാധകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എസ്.പി.ബി യെ അവസാനമായി ഒരു നോക്ക് കാണുവാൻ വളരെ സിംപിൾ ലുക്കിൽ വളരെ രഹസ്യമായി വിജയ് വരുകയായിരുന്നു. വിജയിയെ തിരിച്ചറിഞ്ഞതോടെ മാധ്യമങ്ങൾ അദ്ദേഹത്തെ വളയുകയായിരുന്നു. പോലീസ് പ്രൊട്ടക്ഷനോട് കൂടി നടന്നു വന്ന വിജയ് ഒരു ആരാധകന്റെ ചെരുപ്പ് വീണു കിടക്കുന്നത് കാണാൻ ഇടയായി. വളരെ തിക്കും തിരക്കും നിറഞ്ഞ ആ സമയത്ത് പോലും വിജയ് തന്റെ ആരാധകന്റെ ചെരുപ്പ് കൈകൊണ്ട് എടുക്കുകയും ഉടമസ്ഥതന് കൈമാറുകയും ചെയ്യുകയായിരുന്നു. വിജയുടെ ഈ പ്രവർത്തി സോഷ്യൽ മീഡിയയിൽ ഏറെ കൈയടി നേടുകയായിരുന്നു. വിജയുടെ ചിത്രങ്ങളും, വിഡിയോയും ഇതിനോടകം ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.