ദളപതി വിജയ് നായകനായി അഭിനയിക്കുന്ന ദളപതി 67 ന്റെ ടൈറ്റിലും ലുക്കും കാത്തിരുന്ന ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി ഇതിന്റെ ടൈറ്റിൽ പ്രഖ്യാപന വീഡിയോ ഇന്ന് പുറത്തു വന്നു. സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് ലിയോ എന്നാണ്. ടൈറ്റിൽ പുറത്ത് വിട്ടതിനൊപ്പം ദളപതിയുടെ ഇതിലെ ലുക്കും അവർ പുറത്ത് വിട്ടിട്ടുണ്ട്. ഒരു പ്രോമോ വീഡിയോ വഴിയാണ് ഇതിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നിരിക്കുന്നത്. കശ്മീർ താഴ്‌വരയിൽ ഒരു വീട്ടിൽ, ചോക്കളേറ്റും അതിനോടൊപ്പം തന്നെ ഒരായുധവും നിർമ്മിക്കുന്ന വിജയ്നെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിർമ്മിച്ച വാൾ ചോക്കലേറ്റിൽ മുക്കി, അതിന്റെ രുചി നോക്കി ബ്ലഡി സ്വീറ്റ് എന്ന് ദളപതി പറയുന്നതോടെ ചിത്രത്തിന്റെ ടൈറ്റിൽ മുന്നിലെത്തും. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെ സംബന്ധിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ഒരുപിടി അപ്‌ഡേറ്റുകൾ പുറത്തു വിട്ടിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്ത്, ആക്ഷൻ കിംഗ് അർജുൻ, സംവിധായകനായ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തൃഷയാണ്.
അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്- രത്ന കുമാർ- ധീരജ് വൈദി എന്നിവരാണ്. മനോജ് പരമഹംസ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുക ഫിലോമിൻ രാജ്, ഇതിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുക അൻപ്-അറിവ് എന്നിവർ ചേർന്നാണ്. തമിഴ്നാട്, കശ്മീർ എന്നിവിടങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഇതിന്റെ കശ്മീർ ഷെഡ്യൂൾ ഏതാനും ദിവസം മുൻപാണ് ആരംഭിച്ചത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രം ഒക്ടോബർ 19 ന് റീലീസ് ചെയ്യുമെന്നും അവർ പുറത്ത് വിട്ടു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.