ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. വമ്പൻ വിജയം നേടിയ മാസ്റ്ററിന് ശേഷം ഈ ടീം ഒന്നിക്കുന്ന ലിയോ ഇപ്പോൾ കാശ്മീരിലാണ് പുരോഗമിക്കുന്നത്. ഇതിലെ ദളപതി വിജയ്‌യുടെ ലുക്ക് ടൈറ്റിൽ വീഡിയോ വന്നപ്പോൾ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ ലീക്ക് ആയി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ടൈറ്റിൽ വീഡിയോയിൽ കണ്ടതിൽ നിന്ന് പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ലാത്ത ലുക്കിലാണ് ഇതിൽ വിജയ്‌യെ കാണാൻ സാധിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ വിജയ്ക്ക് മറ്റൊരു ലുക്ക് കൂടി ഉണ്ടെന്നുള്ള വാർത്തകളും തമിഴ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തൃഷ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ്. ലോകേഷ് കനകരാജ്- രത്ന കുമാർ- ധീരജ് വൈദി എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ, സംവിധായകനായ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ് എന്നിവരും വേഷമിടുന്നു. മനോജ് പരമഹംസ ക്യാമറ ചലിപ്പിക്കുന്ന ലിയോ എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോ ഈ വർഷം ഒക്ടോബർ 19 നാണ് റിലീസ് ചെയ്യാൻ പോകുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാൻ കൂടിയുള്ള ആകാംക്ഷയിലാണ് ആരാധകർ.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.