ഇന്ന് തമിഴകത്തെ ഏറ്റവും വലിയ താരമാണ് ദളപതി വിജയ്. അദ്ദേഹം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ എന്ന ചിത്രത്തിലാണ്. വിജയ് സേതുപതിയും അഭിനയിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിൽ മാസത്തിലാണ് റീലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ ഫൈനൽ ഷെഡ്യൂൾ ഷൂട്ടിങ് നടക്കുന്ന സെറ്റിലേക്കു കടന്നു വരുന്ന വിജയ്ക്കു ആരാധകർ വമ്പൻ സ്വീകരണം നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിജയ്യുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുകയും അത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം നിലനിൽക്കുകയും ചെയ്യുന്ന സമയമാണിത്. മാത്രമല്ല ബി ജെ പി പ്രവർത്തകർ മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്ന റിപ്പോർട്ടുകളും വന്നിരുന്നു.
ആ സാഹചര്യത്തിലാണ് വിജയ് ചിത്രത്തിന്റെ സുഗമമായ ഷൂട്ടിംഗ് നടക്കുന്നതിനായി ചിത്രത്തിന്റെ സെറ്റിൽ എത്തിച്ചേർന്ന വിജയ് ആരാധകർ അദ്ദേഹത്തിന് വലിയ സ്വീകരണം നൽകുകയും അതുപോലെ ഷൂട്ടിംഗ് തടസ്സപ്പെടുത്താൻ വന്നവരെ എതിർക്കുകയും ചെയ്തത് എന്നാണ് വാർത്തകൾ നമ്മോടു പറയുന്നത്. വിജയ് ഫാന്‍സ് പ്രതിരോധം തീര്‍ത്തതിന് പിന്നാലെ നെയ്‌വേലി ലിഗ്നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസിനകത്തെ വിജയ് സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്താനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. ആദായനികുതി വകുപ്പിന്റെ 30 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഫെബ്രുവരി ഏഴിനാണ് വിജയ് ഷൂട്ടിങ് സെറ്റിൽ ജോയിൻ ചെയ്തത്. വിജയ് എത്തിയപ്പോൾ പ്രതിഷേധ പ്രകടനവുമായി എത്തിയ രാഷ്ട്രീയ പ്രവർത്തകരെ മക്കള്‍ ഇയക്കം എന്ന വിജയ് ഫാന്‍സ് അസോസിയേഷന്‍ എതിർ മുദ്രാവാക്യങ്ങാളുമായി നേരിടുകയാണ് ഉണ്ടായത്.
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
This website uses cookies.