[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ചായ വില്പനക്കാരനിൽ നിന്ന് ബോക്സിങ് ചാമ്പ്യനിലേക്ക്; ഞെട്ടിക്കുന്ന ആക്ഷൻ പ്രകടനവുമായി വിജയ് ദേവരകൊണ്ട; ലിഗർ ട്രെയ്‌ലർ കാണാം

തെലുങ്ക് യുവ താരം വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ലിഗർ. പ്രശസ്ത തെലുങ്ക് സംവിധായകൻ പുരി ജഗനാഥ്‌ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജൊഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, പുരി ജഗനാഥ്‌, അപൂർവ മെഹ്ത, ചാർമി കൗർ എന്നിവർ ചേർന്നാണ്. പുരി ജഗനാഥ്‌ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ബോക്സിങിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്ത് വന്നിരിക്കുകയാണ്. ഇതിനു വേണ്ടി വമ്പൻ മേക്കോവർ നടത്തിയ വിജയ് ദേവരകൊണ്ടയുടെ ഞെട്ടിക്കുന്ന ആക്ഷൻ പ്രകടനമാണ് ഈ ട്രെയ്ലറിന്റെ ഹൈലൈറ്റ്. അതിഗംഭീരമായാണ് ഇതിലെ ബോക്സിങ് രംഗങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ഈ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. വിക്കുള്ള കഥാപാത്രമായാണ് ഇതിൽ വിജയ് ദേവരകൊണ്ട എത്തുന്നത്.

ഇതിന്റെ പോസ്റ്ററുകൾ, ലിഗർ ഹണ്ട് തീം ലിറിക്കൽ ടീസർ, ഒരു സോങ് വീഡിയോ എന്നിവയെല്ലാം നേരത്തെ തന്നെ റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഈ വർഷം ആഗസ്റ്റ് മാസത്തിലാണ് പുറത്തു വരിക. ബോളിവുഡ് താരം അനന്യ പാണ്ഡേ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ രമ്യ കൃഷ്ണൻ, റോണിത് റോയ്, അലി ബാഷ, മകരന്ധ് ദേശ്പാണ്ഡെ, വിഷു റെഡ്‌ഡി, അബ്ദുൽ ഖാദിർ അമിൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിഷ്ണു ശർമ, എഡിറ്റ് ചെയ്യുന്നത് ജുനൈദ് സിദ്ദിഖി എന്നിവരാണ്. വിക്രം മോൺട്രോസ്, തനിഷ്‌ക് ബാഗ്ചി, ലിജോ ജോർജ്- ഡി ജെ ചേട്ടാസ്, സുനിൽ കശ്യപ് എന്നിവർ ഗാനങ്ങളൊരുക്കിയ ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് മണി ശർമയാണ്. ബോക്സിങ് ഇതിഹാസമായ മൈക്ക് ടൈസനും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.