കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ സൂപ്പർ നായികയായ സാമന്ത തന്റെ ജന്മദിനം ആഘോഷിച്ചത്. ആരാധകരും സിനിമ പ്രേമികളും സിനിമാ പ്രവർത്തകരും സാമന്തയ്ക്കു ആശംസകളുമായി എത്തി. എന്നാൽ സാമന്തക്ക് ഒരു സർപ്രൈസ് നൽകിക്കൊണ്ടാണ്, തെലുങ്കു യുവ താരവും ഇപ്പോൾ സാമന്ത അഭിനയിക്കുന്ന പുതിയ തെലുങ്കു ചിത്രത്തിലെ നായകനുമായ വിജയ് ദേവാരക്കോണ്ട എത്തിയത്. വിജയ് ദേവാരക്കോണ്ട അഭിനയിക്കുന്ന പതിനൊന്നാമത്തെ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. കാശ്മീരിൽ ആണ് ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അതിനിടക്ക് കഴിഞ്ഞ ദിവസം സാമന്തയുടെ ജന്മദിനം ആണെന്ന് മനസ്സിലാക്കിയ വിജയ് ദേവാരക്കോണ്ടയും ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരും ചേർന്ന് രാത്രി പന്ത്രണ്ടു മണിക്ക് ചിത്രത്തിൽ ഇല്ലാത്ത ഒരു സീൻ പ്ലാൻ ചെയ്തു സാമന്തയെ സെറ്റിൽ വിളിച്ചു വരുത്തി. ആ സീൻ അഭിനയിക്കാൻ റിഹേഴ്സലും നടത്തി, യഥാർത്ഥ ഷൂട്ടിംഗ് പോലെ തന്നെ കാര്യങ്ങൾ മുന്നോട്ടു നീക്കി, അവസാനം സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞു അതിന്റെ അവസാനത്തെ ഡയലോഗ് പറഞ്ഞു കഴിയുമ്പോൾ ആണ് അവർ സർപ്രൈസ് ആയി സാമന്തക്ക് ആശംസകൾ അറിയിച്ചത്.
അപ്പോഴാണ് സാമന്ത തന്നെ അത് മനസ്സിലാക്കിയത്. ഏതായാലും സഹപ്രവർത്തകരുടെ സർപ്രൈസ് സാമന്തയെ ശരിക്കും ഞെട്ടിച്ചു എന്ന് വീഡിയോ മനസ്സിലാക്കി തരുന്നുണ്ട്. ശേഷം സെറ്റിൽ വെച്ച് കേക്ക് മുറിച്ചാണ് അവർ ആഘോഷിച്ചത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് ശിവ നിർവാണ ആണ്. മലയാളി സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജി മുരളി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് പ്രവിൺ പുടി ആണ്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.