[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആരാധകന്റെ മകളുടെ വിവാഹത്തിന് കുടുംബ സമേതനായി എത്തി ദളപതി വിജയ്; വീഡിയോ കാണാം..!

തമിഴകത്തിന്റെ ദളപതി വിജയ്ക്ക് തന്റെ ആരാധകരോടുള്ള സ്നേഹം വളരെ പ്രസിദ്ധമാണ്. ആരാധകരെ സ്വന്തം കൂടെപ്പിറപ്പുകളെ പോലെ കാണുന്ന വിജയ് അവർക്കു എന്ത് ആവശ്യമുണ്ടായാലും അവരോടൊപ്പം ഉണ്ടാകും. അവർക്കു ഒരപകടം പറ്റിയാൽ പോലും ആദ്യം സഹായത്തിനായി ഓടിയെത്തുന്നത് വിജയ് ആണ്. ആരാധകരുടെ ഇടയിൽ തമിഴൻ എന്നോ മലയാളി എന്നോ ഉള്ള വ്യത്യാസം വിജയ് കാണിക്കാറില്ല. തന്റെ മലയാളി ആരാധകരെയും എപ്പോഴും സഹായിക്കാൻ എത്തുന്ന താരമാണ് വിജയ്. അതുകൊണ്ട് തന്നെ തമിഴ് നാട്ടിലെ പുതു തലമുറയിലെ ഏറ്റവും പോപ്പുലർ ആയ താരം ആര് എന്ന ചോദ്യത്തിന് വിജയ് എന്ന ഒരു ഉത്തരമേ ഉള്ളു. സൂപ്പർ സ്റ്റാർ രജനികാന്ത് കഴിഞ്ഞാൽ ആ സ്ഥാനം അവിടെ കയ്യാളുന്നത് വിജയ് ആണ്. അദ്ദേഹത്തിന്റെ ഈ എളിമയും ലാളിത്യവുമാണ് അദ്ദേഹത്തെ ജനങ്ങളുടെ ഇടയിലും ആരാധകരുടെ ഇടയിലും സൂപ്പർ ഹീറോ ആക്കുന്നത്.

ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ മകളുടെ കല്യാണത്തിന് വിജയ് എത്തിയത് കുടുംബ സമേതമാണ്. തന്റെ ഭാര്യ സംഗീതക്ക് ഒപ്പം വിജയ് കല്യാണത്തിന് എത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. ആ വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം.

വിജയ്‌യുടെ ഒഫീഷ്യൽ ഫാൻസ്‌ അസോസിയേഷൻ ആയ വിജയ് മക്കൾ ഇയക്കത്തിന്റെ സെക്രട്ടറി ആയ ബി സി ആനന്ദിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആണ് സൂപ്പർ താരം കുടുംബ സമേതനായി എത്തിയത്. വിജയ് എത്തിയതോടെ ആരാധകരും ജനങ്ങളും ഏറെ ആവേശത്തിലായി. പോണ്ടിച്ചേരിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങു നടന്നത്. വിജയ് എത്തുമോ എന്നുള്ള കാര്യം ആദ്യം ഉറപ്പില്ലായിരുന്നു എങ്കിലും ആരാധകർ വിശ്വസിച്ചിരുന്നത് അദ്ദേഹം എത്തും എന്ന് തന്നെയായിരുന്നു. വരനും വധുവിനും ആശംസകൾ നേർന്ന താരം വലിയ തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ വേഗം തന്നെ മടങ്ങുകയും ചെയ്തു.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

37 mins ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.