ബോബൻ സാമുവൽ സംവിധാനം ചെയ്ത പുതിയ ചിത്രമായ വികട കുമാരനിലെ പുതിയ ഗാനം ഇന്നലെ റിലീസ് ചെയ്തു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് കാറ്റ് എന്ന ആസിഫ് അലി ചിത്രത്തിലൂടെ ശ്രദ്ധേയയായ മാനസ്സ രാധാകൃഷ്ണൻ ആണ്. ഈ ചിത്രത്തിലെ കണ്ണും കണ്ണും എന്ന ഗാനമാണ് ഇന്നലെ റിലീസ് ചെയ്തിരിക്കുന്നത്. രാഹുൽ രാജ് ഈണം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനും ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും അഖില ആനന്ദും ചേർന്നാണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ബോൾഗാട്ടി ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതിന്റെ ട്രൈലെർ കഴിഞ്ഞ മാസം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തു.
ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൈ വി രാജേഷ് തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രത്തിൽ റാഫി, ജയരാജ് വാര്യർ, , ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ, ശ്രീലക്ഷ്മി ഗീതാനന്ദൻ, സീമ ജി നായർ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു ദീപു ജോസഫ് ആണ്. റോമൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം നമ്മുക്ക് സമ്മാനിച്ച ബോബൻ സാമുവൽ ഒരുക്കിയ മറ്റു ചിത്രങ്ങൾ ജനപ്രിയൻ, ഹാപ്പി ജേർണി , ഷാജഹാനും പരീക്കുട്ടിയും എന്നിവയാണ്. ഈ മാസം ഇരുപത്തിമൂന്നിനാണ് വികട കുമാരൻ തീയേറ്ററുകളിൽ എത്തുക. ഏതായാലും ട്രെയ്‌ലറും ഗാനവും ഈ ചിത്രത്തെ കുറിച്ച് വാനോളം പ്രതീക്ഷയാണ് പ്രേക്ഷകന് നൽകിയിരിക്കുന്നത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.