മോഹൻലാൽ ഏറ്റവും പുതിയതായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് നീരാളി. അജോയ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനവധി ബോളിവുഡ് ടെക്‌നീഷ്യൻമാർ ഈ ചിത്രത്തിൽ പങ്കുചേരുന്നുണ്ട് എന്നതും ഒരു പ്രേത്യേകതയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയ്‌യിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോൾ സോഷ്യൽ തരംഗമായിക്കൊണ്ടിരിക്കുന്നത് സൂപ്പർസ്റ്റാർ മോഹൻലാൽ നീരാളിയുടെ ഷൂട്ടിങ് ഇടവേളയിൽ തന്റെ സഹപ്രവർത്തകർക്കൊപ്പം ഗാനം ആലപിക്കുന്നതാണ്. താരത്തിനൊപ്പം ഒപ്പം ഈണത്തിൽ പിയാനോ വായിച്ച് സ്റ്റീഫൻ ദേവസ്സിയും പങ്കുചേരുന്നുണ്ട്. താരത്തിന്റെ ആലാപന മികവ് നമ്മൾ ഇതിന് മുൻപ് കണ്ടിട്ടുള്ളതാണ്. മലയാള സിനിമയിലെ തന്നെ അനവധി ഹിറ്റ് ഗാനങ്ങൾ മോഹൻലാൽ ഇതിനു മുൻപ് ആലപിച്ചിട്ടുണ്ട്. താരത്തിനൊപ്പം കൈകൊട്ടി താളമിട്ട് സുരാജ് വെഞ്ഞാറമൂടിനെയും വീഡിയോയിൽ കാണാം.
മലയാളത്തിലെയും, തമിഴിലെയും പ്രമുഖ നടിയായ നായർ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപിപ്പിക്കുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ദൃശ്യങ്ങൾ ഒരുക്കുന്നത്.മൂൺഷോട്ട് എന്റർറ്റൈന്മെനിന്റെ ബാനറിൽ സന്തോഷ് കുരിവിളയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
This website uses cookies.