മലയാളത്തിലെ ഏറ്റവും വലിയ താരമായ മോഹൻലാലിന്റെ മകനാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി അരങ്ങേറിയ ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡും നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററുമാക്കിയ യുവ താരമാണ് പ്രണവ്. എന്നാൽ പ്രണവ് മോഹൻലാൽ എന്ന പേര് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഒരു താര പുത്രനായിട്ടും, സകല സൗഭാഗ്യങ്ങൾക്കിടയിലും ഈ യുവാവ് ജീവിതത്തിലും പെരുമാറ്റത്തിലും പുലർത്തുന്ന ലാളിത്യം കൊണ്ടും വിനയം കൊണ്ടുമാണ്. ലോകം മുഴുവൻ ഏറെ യാത്രകൾ നടത്തിയ, ഒരു സാധാരണക്കാരനെ പോലെ ജീവിക്കുകയും പെരുമാറുകയും ചിന്തിക്കുകയും ചെയ്യുന്ന ഈ നടൻ ഒരിക്കൽ കൂടി തന്റെ ലാളിത്യം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. പ്രണവ് മോഹൻലാലിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ചെന്നൈ എയർപോർട്ടിൽ വലിയ കാരിബാഗും ചുമന്ന് ഡ്രൈവർക്കൊപ്പം പോകുന്ന പ്രണവിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തന്നെ കൊണ്ട് പോകാൻ അവിടെ എത്തിയ ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ ഭാരമേറിയ ബാഗ് സ്വന്തം ചുമലിലെടുത്തു നടന്നു നീങ്ങുന്ന പ്രണവിന്റെ വീഡിയോ എയർ പോർട്ടിൽ ഉണ്ടായിരുന്ന ഒരു മലയാളി യുവാവാണ് പകർത്തിയ സോഷ്യൽ മീഡിയയിൽ ഇട്ടതു.
കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യമായതിനാൽ ഡ്രൈവർക്ക് അത് കാറിലേക്കു കൊണ്ടുപോകുക ബുദ്ധിമുട്ടായിരുന്നു എന്നതിനാൽ ഡ്രൈവറെ കൊണ്ട് എടുപ്പിക്കാതെ പ്രണവ് തന്നെ അത് ചുമലിലേറ്റുകയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രമാണ് പ്രണവ് ഇപ്പോൾ ചെയ്യുന്നത്. അതിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് പ്രണവ് ചെന്നൈയിൽ എത്തിയത്. കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബും ക്യാമറ ചലിപ്പിക്കുന്നത് വിശ്വജിത്തുമാണ്. രഞ്ജൻ എബ്രഹാം എഡിറ്റിങ് നിർവഹിക്കുന്ന ഈ ചിത്രത്തിൽ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ പാടിയിട്ടുമുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.