[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Video Songs

പ്രേക്ഷക ശ്രദ്ധ പിടിച്ച്പറ്റി പഞ്ചവർണ്ണതത്തയിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു…

ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്ത റിലീസിന് ഒരുങ്ങുകയാണ്. ഒരു ഫാമിലി കോമഡി ചിത്രമായ പഞ്ചവർണ്ണതത്ത പക്ഷികളെയും മൃഗങ്ങളെയും വാടകയ്ക്ക് കൊടുത്തു കഴിയുന്ന ഒരു വ്യക്തിയുടെ കഥ പറയുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഗാനങ്ങൾക്കും വളരെയേറെ പ്രാധാന്യം നൽകിയിട്ടാണ് ഒരുക്കുന്നത് എന്ന് രമേഷ് പിഷാരടി മുൻപ് പറഞ്ഞിരുന്നു. രമേഷ് പിഷാരടി മുൻപ് പറഞ്ഞത് പോലെ തന്നെ മികച്ച ഗാനങ്ങൾ ഒരുക്കുന്നതിനായി മൂന്നു സംഗീത സംവിധായകർ ആണ് ചിത്രത്തിന്റെ പിന്നണിയിൽ ഉള്ളത്. വര്‍ഷങ്ങളുടെ പ്രവർത്തി പരിചയവും ഹിറ്റ് മേക്കേഴ്‌സും ആയ എം. ജയചന്ദ്രൻ, ഔസേപ്പച്ചൻ, നാദിർഷ തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന് ഈണം നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ പുറത്തിറങ്ങുകയുണ്ടായി.

” പഞ്ചവർണ്ണതത്ത “ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരനും ജ്യോത്സനയും ചേർന്നാണ്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് എം. ജയചന്ദ്രൻ ആണ് ഈണം പകർന്നിരിക്കുന്നത്.ഒരു പിറന്നാളും അതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളും കാണിക്കുന്ന ഗാനത്തിൽ കുഞ്ചാക്കോ ബോബനും അനുശ്രീയും എത്തുന്നു. നിർമ്മാതാവ് മണിയൻ പിള്ള രാജുവും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന മികച്ച ഒരു മെലഡി ആയിരുന്നു ഗാനം. ഗാനത്തിലെ കുഞ്ചാക്കോ ബോബന്‍റെയും അനുശ്രീയുടെയും പ്രകടനം വളരെ മികച്ചതായിരുന്നു. പാട്ടിനു കിട്ടിക്കൊണ്ടിരിക്കുന്ന ജനസ്വീകാര്യത ചിത്രത്തിന്റെ പ്രതീക്ഷകളും ഉയർത്തുകയാണ്. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്ന് രചന നിർവഹിച്ച ഈ മുഴുനീള കോമഡി ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കാൻ വിഷുവിനു തീയറ്ററുകളിലേക്ക് എത്തുന്നു,

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.