ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്ത റിലീസിന് ഒരുങ്ങുകയാണ്. ഒരു ഫാമിലി കോമഡി ചിത്രമായ പഞ്ചവർണ്ണതത്ത പക്ഷികളെയും മൃഗങ്ങളെയും വാടകയ്ക്ക് കൊടുത്തു കഴിയുന്ന ഒരു വ്യക്തിയുടെ കഥ പറയുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഗാനങ്ങൾക്കും വളരെയേറെ പ്രാധാന്യം നൽകിയിട്ടാണ് ഒരുക്കുന്നത് എന്ന് രമേഷ് പിഷാരടി മുൻപ് പറഞ്ഞിരുന്നു. രമേഷ് പിഷാരടി മുൻപ് പറഞ്ഞത് പോലെ തന്നെ മികച്ച ഗാനങ്ങൾ ഒരുക്കുന്നതിനായി മൂന്നു സംഗീത സംവിധായകർ ആണ് ചിത്രത്തിന്റെ പിന്നണിയിൽ ഉള്ളത്. വര്‍ഷങ്ങളുടെ പ്രവർത്തി പരിചയവും ഹിറ്റ് മേക്കേഴ്‌സും ആയ എം. ജയചന്ദ്രൻ, ഔസേപ്പച്ചൻ, നാദിർഷ തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന് ഈണം നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ പുറത്തിറങ്ങുകയുണ്ടായി.
” പഞ്ചവർണ്ണതത്ത “ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരനും ജ്യോത്സനയും ചേർന്നാണ്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് എം. ജയചന്ദ്രൻ ആണ് ഈണം പകർന്നിരിക്കുന്നത്.ഒരു പിറന്നാളും അതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളും കാണിക്കുന്ന ഗാനത്തിൽ കുഞ്ചാക്കോ ബോബനും അനുശ്രീയും എത്തുന്നു. നിർമ്മാതാവ് മണിയൻ പിള്ള രാജുവും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന മികച്ച ഒരു മെലഡി ആയിരുന്നു ഗാനം. ഗാനത്തിലെ കുഞ്ചാക്കോ ബോബന്‍റെയും അനുശ്രീയുടെയും പ്രകടനം വളരെ മികച്ചതായിരുന്നു. പാട്ടിനു കിട്ടിക്കൊണ്ടിരിക്കുന്ന ജനസ്വീകാര്യത ചിത്രത്തിന്റെ പ്രതീക്ഷകളും ഉയർത്തുകയാണ്. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്ന് രചന നിർവഹിച്ച ഈ മുഴുനീള കോമഡി ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കാൻ വിഷുവിനു തീയറ്ററുകളിലേക്ക് എത്തുന്നു,
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.