പ്രശസ്ത സംവിധായകനായ എം പദ്മകുമാർ സംവിധാനം നിർവഹിച്ച ജോസഫ് എന്ന ചിത്രമാണ് കേരളത്തിൽ ഇന്ന് സംസാര വിഷയം. ജോജു ജോർജ് നായകനായി എത്തിയ ഈ ത്രില്ലർ ഗംഭീര പ്രേക്ഷക പ്രതികരണവും ഒപ്പം നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. ഓരോ ദിവസവും തീയേറ്ററുകളിൽ തിരക്കേറി വരികയാണ് ഈ ചിത്രത്തിന് എന്നു പറയാം. ഇപ്പോഴിതാ ഈ ചിത്രത്തിൽ കരിനീല കണ്ണുള്ള പെണ്ണേ എന്ന ഗാനത്തിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. ഇന്നലെ പുറത്ത് വന്ന ഈ ഗാനം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. രഞ്ജിൻ രാജ് ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്, അഖില ആനന്ദ് എന്നിവരും രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനും ആണ്.
ഷാഹി കബീർ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ബാനറിൽ ജോജു ജോർജ് തന്നെയാണ് നിർമ്മിച്ചിരിക്കുന്നതും. ജോജു ജോർജ് അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രമായ ജോസെഫ് എന്ന റിട്ടയേർഡ് പോലീസ് ഓഫീസറുടെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. ഈ കഥാപാത്രം ആയി ജോജു ജോർജ് നൽകിയത് വളരെ വിശ്വസനീയമായതും സ്വാഭാവികമായതുമായ പ്രകടനമാണ്. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് എന്നു നമ്മുക്കു ജോസഫിനെ വിശേഷിപ്പിക്കാം. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച, ദിലീഷ് പോത്തൻ, ആത്മീയ, മാധുരി, മാളവിക, സുധി കോപ്പ, ജെയിംസ്, ജാഫർ ഇടുക്കി, ഇർഷാദ്, ഇടവേള ബാബു, അനിൽ മുരളി, ടിറ്റോ, ജോണി ആന്റണി, നെടുമുടി വേണു എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. മനേഷ് മാധവൻ എന്ന ഛായാഗ്രാഹകൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ് ആണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.