കഴിഞ്ഞ ദിവസമാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരു ഗാനം ലോഞ്ച് ചെയ്തത്. സുരാജ് വെഞ്ഞാറമ്മൂട് കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം ആയിരുന്നു അത്. എന്റെ ശിവനെ എന്ന് തുടങ്ങുന്ന ആ ഗാനം ഇപ്പോൾ ഒഫീഷ്യൽ ആയി റിലീസ് ചെയ്തു കഴിഞ്ഞു. ജീൻ മാർക്കോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് പ്രശസ്ത ഗായികയായ സയനോര ഫിലിപ്പ് ആണ്. ഈ ചിത്രത്തിലെ ഒരു ചക്ക പാട്ടു ആദ്യം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷകാഭിപ്രായം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സുരാജ് ആലപിച്ച ഈ പുതിയ ഗാനവും വമ്പൻ സ്വീകരണം ആണ് നേടുന്നത്. കഴിഞ്ഞ ദിവസം പാട്ടു കേട്ട മോഹൻലാൽ തനിക്കീ ഗാനം വളരെയധികം ഇഷ്ട്ടപെട്ടു എന്ന് സുരാജ് വെഞ്ഞാറമ്മൂടിനെയും സംഗീത സംവിധായിക സയനോര ഫിലിപ്പിനെയും നേരിട്ട് അറിയിച്ചിരുന്നു.
ഇന്ദ്രജിത്തിനെ നായകനാക്കി എയ്‌ഞ്ചൽസ് എന്ന ചിത്രമൊരുക്കിയ, ജീൻ മാർക്കോസ് സംവിധാനം ചെയ്തിരിക്കുന്ന രണ്ടാമത്തെ ചിത്രമായ കുട്ടൻപിള്ളയുടെ ശിവരാത്രിക്ക് തിരക്കഥ ഒരുക്കിയത് ജോസെലെറ്റ് ജോസഫ് ആണ് .കുട്ടൻ പിള്ള എന്ന മധ്യവയസ്‌കൻ ആയാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു പോലീസ് കോൺസ്റ്റബിൾ ആണ് കുട്ടൻ പിള്ള. ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി നന്ദകുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും സുരാജിനൊപ്പം അഭിനയിക്കുന്നുണ്ട്. ഷിബിഷ് കെ ചന്ദ്രൻ ചിത്ര സംയോജനം നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് ഫാസിൽ നാസർ ആണ്. അധികം വൈകാതെ തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം ഇപ്പോൾ പ്രേക്ഷകരുടെ മികച്ച ശ്രദ്ധയാണ് നേടിയെടുക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.