[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Video Songs

തീയേറ്റർ ഇളക്കി മറിക്കാൻ ഗംഭീര ഡാൻസുമായി വീണ്ടും കുഞ്ചാക്കോ ബോബൻ ; കുട്ടനാടൻ മാർപാപ്പയിലെ സ രേ ഗാ മാ സോങ് ശ്രദ്ധ നേടുന്നു

മലയാള സിനിമയിലെ ഏറ്റവും നന്നായി നൃത്തം ചെയ്യുന്ന നായകന്മാരിൽ ഒരാൾ ആണ് കുഞ്ചാക്കോ ബോബൻ. സൂപ്പർ താരം മോഹൻലാലും നടൻ വിനീതും കഴിഞ്ഞു മലയാളത്തിൽ ഗംഭീരമായി ഡാൻസ് ചെയ്യുന്ന ഒരു നായകനെ നമ്മുക്ക് കിട്ടിയത് കുഞ്ചാക്കോ ബോബൻ വന്നതിനു ശേഷമാണു. ഇപ്പോഴും ആ കഴിവിന് ഒട്ടും മങ്ങലേൽക്കാതെ കൊണ്ട് നടക്കുന്നുമുണ്ട് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ കുട്ടനാടൻ മാർപാപ്പയിലെ സാ രേ ഗാ മാ എന്ന സോങ്

കുഞ്ചാക്കോ ബോബന്റെ കിടിലൻ ഡാൻസ് തന്നെയാണ് ഈ ഗാനത്തിന്റെ പ്രത്യേകത. നവാഗതനായ ശ്രീജിത്ത് വിജയൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും. രാഹുൽ രാജ് ആണ് ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും അദിതി രവിയും ആണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . തിയേറ്ററിൽ ഓളം സൃഷ്ടിക്കാൻ സാധ്യതയുള്ള ഒരു അടിച്ചു പൊളി ഗാനമാണ് ഇത്.

വിനായക് ശശികുമാർ വരികൾ എഴുതിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നിരന്ജ സുരേഷ് ആണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്ന് മലയാളം മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവരുടെ ബാനറിൽ ആണ്. ശാന്തി കൃഷ്ണ, അജു വർഗീസ്, ഹാരിഷ് കണാരൻ, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ഇന്നസെന്റ്, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, ടിനി ടോം തുടങ്ങി ഒരു വമ്പൻ താര നിര തന്നെ അണി നിരക്കുന്നുണ്ട് ഈ ചിത്രത്തിൽ. അരവിന്ദ് കൃഷ്ണ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സുനിൽ എസ് പിള്ളൈ ആണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.