മലയാള സിനിമയിലെ ഏറ്റവും നന്നായി നൃത്തം ചെയ്യുന്ന നായകന്മാരിൽ ഒരാൾ ആണ് കുഞ്ചാക്കോ ബോബൻ. സൂപ്പർ താരം മോഹൻലാലും നടൻ വിനീതും കഴിഞ്ഞു മലയാളത്തിൽ ഗംഭീരമായി ഡാൻസ് ചെയ്യുന്ന ഒരു നായകനെ നമ്മുക്ക് കിട്ടിയത് കുഞ്ചാക്കോ ബോബൻ വന്നതിനു ശേഷമാണു. ഇപ്പോഴും ആ കഴിവിന് ഒട്ടും മങ്ങലേൽക്കാതെ കൊണ്ട് നടക്കുന്നുമുണ്ട് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ കുട്ടനാടൻ മാർപാപ്പയിലെ സാ രേ ഗാ മാ എന്ന സോങ്
കുഞ്ചാക്കോ ബോബന്റെ കിടിലൻ ഡാൻസ് തന്നെയാണ് ഈ ഗാനത്തിന്റെ പ്രത്യേകത. നവാഗതനായ ശ്രീജിത്ത് വിജയൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും. രാഹുൽ രാജ് ആണ് ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും അദിതി രവിയും ആണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . തിയേറ്ററിൽ ഓളം സൃഷ്ടിക്കാൻ സാധ്യതയുള്ള ഒരു അടിച്ചു പൊളി ഗാനമാണ് ഇത്.
വിനായക് ശശികുമാർ വരികൾ എഴുതിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നിരന്ജ സുരേഷ് ആണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്ന് മലയാളം മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവരുടെ ബാനറിൽ ആണ്. ശാന്തി കൃഷ്ണ, അജു വർഗീസ്, ഹാരിഷ് കണാരൻ, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ഇന്നസെന്റ്, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, ടിനി ടോം തുടങ്ങി ഒരു വമ്പൻ താര നിര തന്നെ അണി നിരക്കുന്നുണ്ട് ഈ ചിത്രത്തിൽ. അരവിന്ദ് കൃഷ്ണ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സുനിൽ എസ് പിള്ളൈ ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.