റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി ഇപ്പോൾ ലോകമെമ്പാടുനിന്നും അറുപതു കോടിയിൽ പരം രൂപ കളക്ഷൻ നേടി വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ്. നിവിൻ പോളി നായകനും മോഹൻലാൽ അതിഥി വേഷത്തിലുമെത്തിയ ഈ ചിത്രം ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ആഘോഷമാക്കി കഴിഞ്ഞു. ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രമായി അതിഥി വേഷത്തിൽ എത്തിയ മോഹൻലാൽ ആണ് ഈ ചിത്രത്തിന് വമ്പൻ ഹൈപ്പ് സമ്മാനിച്ചത് എന്ന് റോഷൻ ആൻഡ്രൂസ് പറയുമ്പോൾ ട്രേഡ് അനലിസ്റ്റുകൾ ഒന്നടങ്കം പറയുന്നത് കായംകുളം കൊച്ചുണ്ണി നേടുന്ന വമ്പൻ വിജയത്തിന് കാരണവും നിവിൻ പോളിയോടൊപ്പം എത്തിയ മോഹൻലാൽ എന്ന താര ചക്രവർത്തി ആണെന്നാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു കൊണ്ട് ഇത്തിക്കര പക്കി തീം മ്യൂസിക് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.
ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കയ്യടികളോടെ സ്വീകരിച്ച പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നാണ് ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിൻറെ ഇൻട്രോ ബിജിഎം. കൗ ബോയ് സ്റ്റൈലിൽ ഉള്ള ആ കിടിലൻ പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്. ഇന്നലെ ആ പശ്ചാത്തല സംഗീതം ഒഫീഷ്യൽ ആയി തന്നെ കായംകുളം കൊച്ചുണ്ണി ടീം പുറത്തു വിട്ടു. പുറത്തു വന്നു നിമിഷങ്ങൾക്കുള്ളിൽ ഇത്തിക്കര പക്കി സ്പെഷ്യൽ മ്യൂസിക് സോഷ്യൽ മീഡിയ ആഘോഷമാക്കി കഴിഞ്ഞു. ഇപ്പോൾ എവിടെ നോക്കിയാലും പക്കി സ്പെഷ്യൽ സംഗീതമാണ്. ഈ കിടിലൻ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയുള്ള മോഹൻലാലിന്റെ ഇൻട്രോ സീൻ അക്ഷരാർഥത്തിൽ തിയേറ്ററുകളെ ഇളക്കി മറിച്ചിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.