വീണ്ടും ഒരു മനോഹര ഗാനവുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ എത്തിയിരിക്കുകയാണ് ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും. എം മോഹനൻ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന് വേണ്ടി ഷാൻ റഹ്മാൻ ഈണമിട്ടു വിനീത് ശ്രീനിവാസൻ ആലപിച്ച കണ്ണേ തായ് മലരേ എന്ന ഗാനമാണ് ഇന്നലെ റിലീസ് ചെയ്തത്. ബി കെ ഹരിനാരായണൻ വരികൾ എഴുതിയ ഈ ഗാനം മനോഹരമായ ഒരു മെലഡിയാണ്. വിനീത് ശ്രീനിവാസന്റെ മാന്ത്രിക ശബ്ദത്തിൽ ഈ ഗാനം ഇപ്പോൾ തന്നെ പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു. പതിയറ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, നിഖില വിമൽ, സലിം കുമാർ, ഉർവശി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
രാജേഷ് രാഘവൻ തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് സ്വരൂപ് ഫിലിപ്പും, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പരിചയ സമ്പന്നനായ രഞ്ജൻ അബ്രഹാമും ആണ്. ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നോബിൾ ബാബു തോമസും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആണ്. മ്യൂസിക് 24 x 7 ആണ് ഈ ചിത്രത്തിന്റെ മ്യൂസിക് പാർട്ണർ. അരവിന്ദന്റെ അതിഥികൾ എം മോഹനന്റെ അഞ്ചാമത്തെ ചിത്രമാണ് . കഥപറയുമ്പോൾ എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറിയ അദ്ദേഹം പിന്നീട് മാണിക്യക്കല്ല്, 916 , മൈ ഗോഡ് എന്നീ ചിത്രങ്ങളും ഒരുക്കി. ശ്രീനിവാസൻ- വിനീത് ശ്രീനിവാസൻ ടീം വീണ്ടും ഒന്നിക്കുന്നു എന്നതും, അതുപോലെ എബി എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ- അജു വർഗീസ് ടീം ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്. അരവിന്ദന്റെ അതിഥികളുടെ ഫസ്റ്റ് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.