ബോക്സ് ഓഫീസിൽ 25 കോടിയും താണ്ടി അശ്വമേധം തുടരുന്ന ജനപ്രിയ നായകന്റെ രാമലീല എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ ഇതാ പ്രേക്ഷകർക്ക് മുന്നിൽ എത്തി കഴിഞ്ഞു. സടകുടയണ നേതാവ് എന്ന കിടിലൻ ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയി സച്ചിയുടെ രചനയിൽ അരുൺ ഗോപി സംവിധാനം ചെയ്ത ഈ ചിത്രം ഗംഭീര പ്രേക്ഷകാഭിപ്രായം നേടി വമ്പൻ വിജയമാണ് നേടിയത്.
ഗോപീ സുന്ദർ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ ആണ്. ബി കെ ഹരിനാരായണൻ ആണ് ഈ ഗാനത്തിന് വേണ്ടി വരികൾ രചിച്ചിരിക്കുന്നത്. ദിലീപിന്റെ മാസ്സ് രംഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു ഈ ഗാനത്തിൽ രസകരമായ രംഗങ്ങളും ഒരുപാടുണ്ട്. തിയേറ്ററിൽ ഏറെ കയ്യടി നേടുന്ന ഈ ഗാനം ഇനി സോഷ്യൽ മീഡിയയിലും തരംഗം ആവുമെന്നുറപ്പാണ്.
ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം ഇതിനോടകം തന്നെ മലയാളത്തിലെ ഈ വർഷത്തെ നാലാമത്തെ വമ്പൻ വിജയം ആയി മാറി കഴിഞ്ഞു. പ്രയാഗ മാർട്ടിൻ, രാധിക ശരത് കുമാർ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വിജയ രാഘവൻ, രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ് .
ഷാജി കുമാർ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. വിവേക് ഹർഷൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ദിലീപിന്റെ രണ്ടാമത്തെ അമ്പതു കോടി ചിത്രമാകുമോ രാമലീല എന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.