മലയാളിയുടെ ഓണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയ സംവിധായകരായ ബേസില്‍ ജോസഫും, ദിലീഷ് പോത്തനും. ഇവർക്കൊപ്പം തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനും മലയാളിയുടെ പ്രിയപ്പെട്ട ഫഫയും ഒരുമിച്ചാൽ പിന്നെ സംഭവം കുശാലായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ഈ കൂടിച്ചേരലിലെ പ്രത്യേകത ബേസിൽ ജോസഫ് നായകനാകുമ്പോൾ, ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ഫഹദ് ഫാസിലും നിർമാതാക്കളാകുന്നു എന്നതാണ്. കുമ്പളങ്ങി നെറ്റ്സ്, ജോജി എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് പാൽതു ജാൻവറും നിർമിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ‘അമ്പിളി രാവ്’ എന്ന മനോഹരമായ ഗാനമാണ് പുറത്തുവിട്ടിട്ടുള്ളത്. കുടിയൻമല എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അരുൺ അശോകാണ്. സുഹൈൽ കോയ വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന്റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്.
നവാഗതനായ സംഗീത് പി. രാജനാണ് പാൽതു ജാനവറിന്റെ സംവിധായകൻ. ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ആതിര ഹരികുമാർ, ശ്രുതി സുരേഷ്, ജയകുറുപ്പ്, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, ജോജി ജോൺ, കിരൺ പീതാംബരൻ, സിബി തോമസ് എന്നിവർ നിർണായക വേഷങ്ങളിലെത്തുന്നു.
വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. കിരൺ ദാസ് എഡിറ്റിങ്ങും, രൺദീവെ ക്യാമറയും കൈകാര്യം ചെയ്യുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൽതു ജാൻവർ ഓണം റിലീസായി കേരളത്തിലെത്തുമ്പോൾ, പ്ലേ ഫിലിംസുമായി ചേർന്ന് സ്റ്റാർസ് ഹോളിഡേ ഫിലിംസ് ചിത്രം വിദേശ രാജ്യങ്ങളിൽ പ്രദർശനത്തിനെത്തിക്കും.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.