ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം ഈ വർഷം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്ന ഏപ്രിൽ മാസം പതിനാലിന് ആണ് എത്തുന്നത് എന്ന് അനൗദ്യോഗിക വിവരങ്ങൾ നമ്മളോട് പറയുന്നു. ഇതിന്റെ പോസ്റ്ററുകൾ അതുപോലെ ഇതിലെ ആദ്യ ഗാനത്തിന്റെ പ്രഖ്യാപന വീഡിയോ എന്നിവ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇപ്പോഴിതാ ഇതിലെ ആദ്യ ഗാനമായ അറബിക് കുത്തു ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ ബ്ലോക്ക്ബസ്റ്റർ ആയി മാറിയിരിക്കുകയാണ്. പാൻ വേൾഡ് സോങ് എന്ന് രസകരമായി പറഞ്ഞു കൊണ്ട് റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്താണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. ദളപതിയുടെ കിടിലൻ നൃത്ത ചുവടുകളും ഇതിന്റെ ഹൈലൈറ്റ് ആണ്.
തമിഴിലെ യുവ സൂപ്പർ താരം ശിവകാർത്തികേയൻ വരികൾ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. മാസ്റ്ററിലെ വാത്തി കമിങ് എന്ന മെഗാ ഹിറ്റിനു ശേഷം അനിരുദ്ധ് വീണ്ടും ഒരു വമ്പൻ ഹിറ്റാണ് സമ്മാനിച്ചിരിക്കുന്നതു എന്ന് പറയാം. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളും അനിരുദ്ധ് തന്നെയാണ് ഒരുക്കിയത്. നെൽസന്റെ അടുത്ത ചിത്രമായ രജനികാന്ത് ചിത്രത്തിന്റെ സംഗീത സംവിധായകനും അനിരുദ്ധ് ആണ്. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ബീസ്റ്റിൽ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. മനോജ് പരമഹംസ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ആർ നിർമ്മൽ ആണ്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.