ആർ കെ അജയകുമാർ സംവിധാനം ചെയ്ത ഇസാക്കിന്റെ ഇതിഹാസം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സിദ്ദിഖ്, അശോകൻ, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനും സുഭാഷും ചേർന്നാണ്. ഉമാ മഹേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അയ്യപ്പൻ ആർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ രസകരമായ ഒരു ഗാനം ഇന്നലെ റിലീസ് ചെയ്തു. പ്രശസ്ത ഹാസ്യ താരം നെൽസൺ പാടി അഭിനയിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദർ ആണ്. ഗോകർണതങ്ങു നിന്നെ വീരൻ പരശു രാമൻ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ആനിക്കാടൻ ആണ്. ഒരു വില്ലടിച്ചാൻ പാട്ടിന്റെ ശൈലിയിൽ ആണ് ഗോപി സുന്ദർ ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
റിലീസ് ചെയ്ത നിമിഷം മുതൽ മികച്ച പ്രേക്ഷക പ്രതികരണം ആണ് ഈ ഗാനം നേടിയെടുക്കുന്നത്. ടി ഡി ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷംജിത് മുഹമ്മദ് ആണ്. പാഷാണം ഷാജി, അംബിക മോഹൻ, ഗീത വിജയൻ, ഭഗത് മാനുവൽ, ശ്രീജിത് രവി, കോട്ടയം പ്രദീപ്, അരിസ്റ്റോ സുരേഷ്, സോനാ ഹൈഡൻ, അബു സലിം, പോളി വിൽസൺ, നസീർ സംക്രാന്തി, ജാഫർ ഇടുക്കി, അഞ്ജലി നായർ, നെൽസൺ, ശശി കലിംഗ, കലാഭവൻ ഹനീഫ്, അജീഷ് കോട്ടയം, മനു ഭഗത്, വിനോദ് നമ്പാല എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഗാനം ശ്രദ്ധേയമായതോടെ ചിത്രത്തിന് മേലുള്ള പ്രേക്ഷക പ്രതീക്ഷയും വർധിച്ചിരിക്കുകയാണ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.