[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നാട്ടിൻപുറത്തുകാരിയുടെ കണ്ണീരും ചിരികളും; ഗായത്രി സുരേഷിന്റെ ഉത്തമി സോങ് വീഡിയോ കാണാം

ഒരുപിടി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഗായത്രി സുരേഷ്. 2015 ല്‍ ജമ്നപ്യാരിയിലൂടെ സിനിമയിൽ എത്തിയ ഗായത്രി പിന്നീട് ഒരേ മുഖം, കരിങ്കുന്നം സിക്സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചാണ് ജനപ്രീതി നേടിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടി, ചില വിവാദങ്ങളിലൂടെയും ട്രോളുകളിലൂടെയും നിറഞ്ഞു നിൽക്കുകയും ചെയ്തു. ഏതായാലും ഇപ്പോൾ ഗായത്രി സുരേഷ് പ്രധാന വേഷം ചെയ്ത ഉത്തമി എന്ന ചിത്രത്തിലെ സോങ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഓഗസ്റ്റ് പന്ത്രണ്ടിനാണ് ഈ ചിത്രം തീയേറ്ററുകളിലെത്തിയത്. കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിലെ നാടോടിയായ ഉത്തമി എന്ന സ്ത്രീയുടെ മകളായ പവിത്രയുടെ ശക്തമാർന്ന ജീവിതമാണ് ഈ ചിത്രം പറയുന്നത്.

https://youtu.be/AnEh2lbw4RU

ഇതിലെ കണ്ണീരും ചിരികളുമെന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരി ഈണം നൽകിയ ഈ ഗാനം രചിച്ചത് വയലാർ ശരത്ചന്ദ്ര വർമ്മയാണ്. മാതംഗി അജിത്കുമാറാണ് ഈ ഗാനമാലപിച്ചത്. ഒരു നാട്ടിന്പുറത്തുകാരിയായുള്ള ഗെറ്റപ്പിലാണ് ഈ ഗാനത്തിൽ നമ്മുക്ക് ഗായത്രി സുരേഷിനെ കാണാൻ സാധിക്കുന്നത്. എസ് പി സുരേഷ് കുമാർ തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ചിത്രം സംവിധാനം ചെയ്ത ഈ ചിത്രം, എസ് എസ് ഹാഷ്ടാഗ് ഫിലിംസിന്റെ ബാനറിൽ കെ സെൻ താമരയ് സെൽവിയാണ് നിർമ്മിച്ചിരിക്കുന്നത്. രാജി മേനോൻ, ഷാജി നാരായണൻ, സനൽകുമാർ, ഡൊമിനിക് ചിറ്റാത്ത്,വിനോദ്, അജിത്കുമാർ എം, സനൽ,രാജേഷ്, രമേശ്, അനുപമ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് ചായാഗ്രഹണം നിർവഹിച്ചത് രാഹുൽ സി വിമല, എഡിറ്റ് ചെയ്തത് സലീഷ് ലാൽ എന്നിവരാണ്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.