മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരന് ഒരു വലിയ ആരാധക വൃന്ദം തന്നെ കേരളത്തിലുണ്ട്. യുവാക്കൾക്കിടയിലും യുവതികൾക്കിടയിലുമാണ് കൂടുതൽ പൃഥ്വിരാജ് ആരാധകർ ഉള്ളതെങ്കിലും കുട്ടികളും കുടുംബ പ്രേക്ഷകരും അതുപോലെ തന്നെ ഈ നടനെ ഇഷ്ടപ്പെടുന്നുണ്ട്. ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും പൃഥ്വിരാജ് കാഴ്ച്ചവെച്ച വളർച്ച തന്നെയാണ് അതിനുദാഹരണം. നൂറിലധികം ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ പൃഥ്വിരാജ് ഒരു സംവിധായകൻ എന്ന നിലയിലും മോഹൻലാൽ നായകനായ ലൂസിഫറിലൂടെ മികവ് തെളിയിച്ചു. ഇപ്പോഴിതാ ഒരു കൊച്ചു കുഞ്ഞു പൃഥ്വിരാജ് എന്ന നടനോട് കാണിക്കുന്ന ആരാധനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കുട്ടിയുടെ അച്ഛന്റെ അനുവാദത്തോടെ ആ വീഡിയോ ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചതും പൃഥ്വിരാജ് സുകുമാരൻ തന്നെയാണ്.
മൂന്നു വയസ്സുള്ള ആമി എന്ന കുട്ടിയാണ് ഈ വൈറൽ വീഡിയോയിലെ താരം. തന്റെ ജന്മദിനത്തിനു പൃഥ്വിരാജ് സുകുമാരന്റെ ചിത്രമുള്ള കേക്ക് വേണമെന്ന് വാശി പിടിക്കുന്ന ആമിയെയാണ് വീഡിയോയിൽ നമ്മുക്കു കാണാൻ സാധിക്കുന്നത്. രാജീവ് മേനോന്റെയും ഭാര്യയുടെയും മകളായ ആമി അമ്മയുടെ കയ്യിലിരുന്നു പൃഥ്വിരാജിന്റെ ചിത്രമുള്ള കേക്ക് വേണമെന്ന് വാശി പിടിക്കുന്നതും കുട്ടിയുടെ അച്ഛൻ അത് സാധിച്ചു കൊടുക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. കുട്ടിയുടെ അച്ഛന്റെ അനുവാദത്തോടെയാണ് താൻ ഈ വീഡിയോ പങ്കു വെക്കുന്നത് എന്നു ഇൻസ്റ്റാഗ്രാമിൽ കുറിച്ച പൃഥ്വിരാജ്, ഇത്ര ചെറു പ്രായത്തിൽ തന്നെ ഒരാളുടെ ജീവിതത്തിൽ നമ്മുക്ക് ഇത്ര പ്രാധാന്യം ലഭിക്കുന്നത് ഏറെ സന്തോഷം നൽകുന്നു എന്നും പറയുന്നു. കുട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് ഇട്ട ആ പോസ്റ്റിൽ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും കമന്റുമായി എത്തിയിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.