യുവ താരം ശ്രീനാഥ് ഭാസി, പ്രശസ്ത നായികാ താരം രജീഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന ചിത്രമാണ് ലവ്ഫുള്ളി യുവേഴ്സ് വേദ. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു കാരക്ടർ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. യുവ നടൻ വെങ്കി അവതരിപ്പിക്കുന്ന സഖാവ് ജീവൻ ലാൽ എന്ന കഥാപാത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. കിടിലൻ ലുക്കിലാണ് വെങ്കി ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു ക്യാമ്പസ് ചിത്രമായി ഒരുക്കിയിരിക്കുന്ന ലവ് ഫുള്ളി യുവേഴ്സ് വേദ സംവിധാനം ചെയ്തിരിക്കുന്നത് പ്രഗീഷ് സുകുമാരനാണ്. കോളേജ് രാഷ്ട്രീയം, പ്രണയം, ആക്ഷൻ എന്നിവയെല്ലാം കടന്നു വരുന്ന ഒരു ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ബാബു വാലത്തൂർ രചിച്ച ഈ ചിത്രം, ആർ 2 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് രാധാകൃഷ്ണൻ ഖാലയിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ്.
മേല്പറഞ്ഞവർ കൂടാതെ ശ്രുതി ജയൻ, ഗൗതം വാസുദേവ് മേനോൻ, അനിഖ സുരേന്ദ്രൻ, ചന്ദുനാഥ്, അപ്പാനി ശരത്, നിജില കെ ബേബി, മനോജ് പയ്യന്നൂർ, ഷാജു ശ്രീധർ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് ടോബിൻ തോമസ് കാമറ ചലിപ്പിച്ചപ്പോൾ, ഈ ചിത്രം എഡിറ്റ് ചെയ്തത് സോബിൻ സോമനാണ്. ഫെബ്രുവരിയിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ വീഡിയോ ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. അങ്ങനെ ചെയ്യാമോടീ പെണ്ണെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് ധന്യ സുരേഷും, ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രസീദ ചാലക്കുടി, വിപിൻ സേവ്യർ എന്നിവർ ചേർന്നുമാണ്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.