ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വെന്ത് തനിന്തത് കാട്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ റിലീസ് ചെയ്തു. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിമ്പു എന്ന നടന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന സൂചനയാണ് ഈ ട്രൈലെർ തരുന്നത്. ഒരു കഥാപാത്രത്തിന്റെ ജീവിത യാത്ര പറയുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളായാണ് പുറത്തു വരാൻ പോകുന്നതെന്നും ഈ ട്രൈലെർ കാണിച്ചു തരുന്നുണ്ട്. വളരെ റിയലിസ്റ്റിക് ആയും അതേ സമയം മാസ്സ് ആയുമാണ് ഇതിൽ കഥ പറഞ്ഞിരിക്കുന്നതെന്ന സൂചനയും ഈ ട്രൈലെർ നമുക്ക് തരുന്നുണ്ട്. മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആയാണ് ഗൗതം വാസുദേവ് മേനോൻ ഒരുക്കിയിരിക്കുന്നത്.
ഈ വരുന്ന സെപ്റ്റംബര് 15ന് ആണ് വെന്ത് തനിന്തത് കാട് റിലീസ് ചെയ്യുക. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് ഈ ചിത്രം വിതരണം ചെയ്യുന്നത്. എ ആർ റഹ്മാൻ സംഗീതമൊരുക്കിയിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജയമോഹനാണ്. സിദ്ധാർത്ഥ നൂനി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ആന്റണിയാണ്. ഇതിനോടകം മുപ്പതു ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ച ഈ ട്രെയിലറിലെ എ ആർ റഹ്മാന്റെ പശ്ചാത്തല സംഗീതത്തിനും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ഗൗതം വാസുദേവ് മേനോനും, എ ആർ റഹ്മാനും തങ്ങളുടെ വിന്റേജ് ഫോമിലേക്ക് മടങ്ങിയെത്തിയെന്നാണ് സിനിമാ പ്രേമികൾ അഭിപ്രായപ്പെടുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.