മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ തമിഴകത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് ‘വേലൈക്കാരൻ’. തനി ഒരുവന്‍റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ ആണ് നായകൻ. നയൻ താര നായികയാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. വേലൈക്കാരനിലെ ‘എഴ് വേലൈക്കാരാ’ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മോഷൻ പോസ്റ്ററിനും ടീസറിനും ലഭിച്ച പോലെ തന്നെ ഗംഭീരപ്രതികരണമാണ് ലിറിക്ക് വീഡിയോയ്ക്കും ലഭിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ.
ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തെ ശിവകാർത്തികേയൻ മുൻപ് പ്രശംസിച്ചിരുന്നു. ഏത് ഹോളിവുഡ് നടനോടും കിടപിടിക്കാനാകുന്ന രീതിയിലാണ് ഫഹദിന്റെ അഭിനയമെന്നും അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞിരുന്നു. പ്രകടനത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തെ മറികടക്കാനാവില്ല എന്നെനിക്കറിയാം. ഷൂട്ടിംഗ് ഓരോ ദിവസം കഴിയും തോറും ഫഹദിനോടൊപ്പമുള്ള അഭിനയം ഞാന്‍ ആസ്വദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്ന് പറഞ്ഞ ശിവകാർത്തികേയൻ താനും ഫഹദും ഇപ്പോള്‍ അടുത്ത സുഹൃത്തുകളാണെന്നും ഒരുപാട് കാര്യങ്ങള്‍ തങ്ങള്‍ ചർച്ച ചെയ്യാറുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി.
സ്നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. റെമോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം 24എഎം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ ഡി രാജയാണ് വേലൈക്കാരൻ നിർമ്മിക്കുന്നത്. വിവേക് ഹർഷൻ എഡിറ്റിംഗും ടി മുത്തുരാജ് കലാസംവിധാനവും നിർവഹിക്കുന്നു .
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.