ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘മാസ്റ്റർ പീസ്’. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസിന്റെ ട്രെയിലർ പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ ഷെയർ ചെയ്‌ത ശേഷം ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് സംവിധായകൻ വൈശാഖ് പറയുകകയുണ്ടായി. 2010 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പോക്കിരി രാജയുടെ സംവിധായകനായിരുന്നു വൈശാഖ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്ന വാർത്തകൾ നിലനിൽക്കെയാണ് മാസ്റ്റർ പീസിന് പിന്തുണയുമായി അദ്ദേഹം എത്തിയിരിക്കുന്നത്.
ഒരു മിനിറ്റ് 48 സെക്കൻഡ് ദൈർഘ്യമുള്ള മാസ്റ്റർപീസിന്റെ ട്രെയിലറിൽ അടങ്ങിയിട്ടുള്ള പഞ്ച് ഡയലോഗും കോരിത്തിരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നതാണ്. ട്രെയിലറിന്റെ ഹൈലൈറ്റായി എടുത്തുപറയാനാകുന്നത് മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകൾ തന്നെയാണ്. വന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ടീസറിനും മെയ്ക്കിങ് വിഡിയോക്കും പിന്നാലെ ട്രെയിലറിനും യു ട്യൂബില്‍ ആഘോഷ വരവേല്‍പ്പാണ്.
എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കോളജിലെ വില്ലന്‍മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന പ്രശ്‌നക്കാരനായ അധ്യാപകനാണ് എഡ്വേര്‍ഡ് എന്ന എഡ്ഡി. സന്തോഷ് പണ്ഡിറ്റും ചിത്രത്തിൽ ഒരു മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്ത്കുമാര്‍, പൂനം ഭാജ്‌വ, കലാഭവന്‍ ഷാജോണ്‍, മക്ബൂല്‍ സല്‍മാന്‍, ഗോകുൽ സുരേഷ് ഗോപി തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയെയാണ് വരലക്ഷ്‌മി അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനും പോലീസ് വേഷത്തിലാണ് എത്തുന്നത്.
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് മാസ്റ്റർ പീസിലൂടെ വഴിയൊരുങ്ങുകയാണ്. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസാണ്.
നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…
ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…
പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…
മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…
This website uses cookies.