തമിഴ് സിനിമയിലെ ഏറ്റവും നന്നായി സംഘട്ടനം ചെയ്യുന്ന നായകന്മാരിൽ ഒരാളാണ് വിശാൽ. അത്കൊണ്ട് തന്നെ വിശാലിന്റെ ആക്ഷൻ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. വിശാൽ നായകനായി എത്തുന്ന ആക്ഷൻ ചിത്രങ്ങൾക്ക് തെന്നിന്ത്യയിൽ ലഭിക്കുന്ന വരവേൽപ്പും വളരെ വലുതാണ്. ഇപ്പോഴിതാ ഒരിക്കൽ കൂടി ഒരു കിടിലൻ ആക്ഷൻ ചിത്രവുമായി എത്തുകയാണ് വിശാൽ. വീരമേ വാഗൈ സൂടും എന്ന ഈ പുതിയ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായതിനു പിന്നാലെ ഇപ്പോഴിതാ ഇതിന്റെ ഒരു സ്നീക്ക് പീക് വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. രണ്ടു മിനിട്ടിനു മുകളിൽ നീണ്ടു നിൽക്കുന്ന വിശാലിന്റെ ഒരു സംഘട്ടന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. സംഘട്ടനം മുഴുവൻ ഈ വീഡിയോയിൽ ഇല്ലെങ്കിലും, ഉള്ളത് അത്രയും ഭാഗം ആക്ഷൻ സിനിമാ പ്രേമികളെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്നത് ഈ ചിത്രത്തിന് മേലുള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെയധികം കൂട്ടുന്നു.
വരുന്ന ഫെബ്രുവരി നാലിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. വിശാൽ തന്നെ നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തു പ ശരവണൻ ആണ്. കാവിൻ രാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. പ്രശസ്ത മലയാള താരം ബാബുരാജ് പ്രധാന വില്ലൻ ആയി എത്തുന്ന ഈ ചിത്രത്തിൽ ഡിംപിൾ ഹയാത്തി നായികയായി എത്തുന്നു. ഇവരെ കൂടാതെ യോഗി ബാബു, കുമരവേൽ, രവീണ രവി, മാരിമുത്തു, ആർ എൻ ആർ മനോഹർ, കവിത ഭാരതി, തുളസി, അഖിലൻ എസ പി ആർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.