[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആരാധകരെ ആവേശത്തിലാഴ്ത്താൻ വീണ്ടുമൊരു ബാലയ്യ ഷോ; വീരസിംഹ റെഡ്ഢി ട്രൈലെർ കാണാം

തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വീരസിംഹ റെഡ്ഢി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. സംക്രാന്തി റിലീസായി എത്തുന്ന ഈ ചിത്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകർ പ്രതീക്ഷിക്കുന്നത് പോലെ തന്നെ ബാലയ്യയുടെ മാസ്സ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു കംപ്ലീറ്റ് മാസ്സ് മസാല എന്റർടൈനറാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. കറുത്ത ഷർട്ടും നരച്ച താടിയും പിരിച്ചു വെച്ച മീശയും കൂളിംഗ് ഗ്ലാസും അണിഞ്ഞ്, മുണ്ടുടുത്ത മാസ്സ് ലുക്കിലാണ് ഈ ചിത്രത്തിൽ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്തമായ വേറെ ലുക്കിലും അദ്ദേഹത്തെ ഇതിൽ കാണാൻ സാധിക്കും.

ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി, ഹണി റോസ് തുടങ്ങിയവർ വേഷമിടുന്ന ഈ ചിത്രം ബാലയ്യയുടെ കരിയറിലെ നൂറ്റിയേഴാം ചിത്രമാണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഋഷി പഞ്ചാബി, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി എന്നിവരാണ്. വെങ്കട്, റാം- ലക്ഷ്മൺ ടീം എന്നിവർ ഒരുക്കിയ സംഘട്ടനം ഇതിന്റെ ഹൈലൈറ്റ് ആണെന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്. പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറ സംഭാഷണങ്ങൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. എസ് എസ് തമൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബാലകൃഷ്ണ ആരാധകർക്ക് വേണ്ടി ഒരുക്കിയ ഈ ചിത്രത്തിലെ ജയ് ബാലയ്യ എന്ന ഗാനവും, . ബാലയ്യയും ശ്രുതി ഹാസനും ചുവട് വെക്കുന്ന മറ്റൊരു ഗാനവുമാണ് റിലീസ് ചെയ്തത്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

4 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.