ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ ആദ്യ ഗാനം ഇപ്പോൾ ലോകം മുഴുവൻ ട്രെൻഡിങ് ആയാണ് നിൽക്കുന്നത്. റിലീസ് ചെയ്ത നിമിഷം മുതൽ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഏവരുടെയും ഫേവറിറ്റ് ആണ്. അറബിക് കുത്ത് എന്ന് പേരിട്ടു, അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്താണ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്ന് പാടിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തത് എങ്കിലും, അതിനൊപ്പം തന്നെ ദളപതിയുടെ കിടിലൻ നൃത്ത ചുവടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ്‌ക്കൊപ്പം ഇതിലെ നായികാ വേഷം ചെയ്യുന്ന പൂജ ഹെഗ്ഡെയും ഈ ഗാനത്തിന് ചുവടു വെക്കുന്നുണ്ട്.
ഇപ്പോൾ നമ്മുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത് സെലിബ്രിറ്റികൾ ഉൾപ്പെടെ ഈ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ പങ്കു വെക്കുന്നത് ആണ്. അതിൽ ഏറ്റവും പുതിയത് സൂപ്പർ തെന്നിന്ത്യൻ നായികയായ രശ്‌മിക മന്ദാനയുടേത് ആണ്. രശ്‌മികക്ക് ഒപ്പം ബോളിവുഡ് യുവ താരം വരുൺ ധവാനും ഈ ഗാനത്തിന് ചുവടു വെക്കുന്നുണ്ട്. ഏതായാലും ഇരുവരും ചേർന്നുള്ള അറബിക് കുത്ത് ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിജയ് നായകനായി എത്തുന്ന അടുത്ത തമിഴ് / തെലുങ്കു ദ്വിഭാഷാ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് രശ്‌മിക ആണെന്നാണ് സൂചന. വംശി ഒരുക്കുന്ന ഈ ചിത്രം ദിൽ രാജു ആണ് നിർമ്മിക്കുന്നത്. അതേ സമയം, നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ബീസ്റ്റ് ഏപ്രിൽ മാസത്തിൽ ആഗോള റിലീസ് ആയെത്തും.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.