കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജനുവരി ഇരുപത്തിയാറിനു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ഈ ചിത്രം സ്ട്രീം ചെയ്യുന്നത്. ഇതുവരെ പുറത്തു വന്ന ഇതിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഒരു വീഡിയോ സോങ് എന്നിവ സൂപ്പർ ഹിറ്റായത് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതുവരെ പുറത്തു വന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ മുതൽ പ്രൊമോഷൻ വീഡിയോകൾ വരെ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ആ പ്രതീക്ഷകൾക്ക് കൂടുതൽ ആക്കം പകർന്നു കൊണ്ട് ഈ ചിത്രത്തിലെ ടൈറ്റിൽ സോങ് എത്തിയിരിക്കുകയാണ്. മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.
ചിത്രത്തിൽ ജോൺ കാറ്റാടി, ഈശോ ജോൺ കാറ്റാടി എന്ന് പേരുള്ള കഥാപാത്രങ്ങളായി അച്ഛനും മകനും ആയാണ് മോഹൻലാൽ- പൃഥ്വിരാജ് ടീം അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ടൈറ്റിൽ സോങ് ഒരുക്കിയിരിക്കുന്നത് അച്ഛനും മകനും തമ്മിലുള്ള സംഭാഷണം പോലെയാണ്. ഒരു ഫൺ സോങ് പറയാവുന്ന പോലെയാണ് വന്നു പോകും എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത്. അതീവ രസകരമായാണ് മോഹൻലാൽ -പൃഥ്വിരാജ് ടീം ഈ ഗാനം പാടിയിരിക്കുന്നതും. ദീപക് ദേവ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയതും ഇതിനു പശ്ചാത്തല സംഗീതം പകർന്നിരിക്കുന്നതും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ബ്രോ ഡാഡിയിൽ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, ജഗദീഷ്, മല്ലിക സുകുമാരൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.