തീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ എന്നെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്കു ശേഷം എച് വിനോദ് ഒരുക്കുന്ന പുതിയ ചിത്രമാണ് വലിമൈ. തമിഴകത്തിന്റെ സൂപ്പർ താരം തല അജിത് കുമാർ നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം റിലീസ് ചെയ്തിരുന്നു. ബോണി കപൂർ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിൽ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ എന്നിവരും അഭിനയിക്കുന്നുണ്ട്. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന വലിമൈ അപ്‌ഡേറ്റിനായി ആരാധകർ കാത്തിരിപ്പു തുടങ്ങിയിട്ട് രണ്ടു വർഷത്തിന് മുകളിൽ ആയി. ഏതായാലും അവരുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് പുറത്തു വന്ന മോഷൻ പോസ്റ്റർ വമ്പൻ സ്വീകരണമാണ് നേടുന്നത്. തല അജിത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകളിൽ ഉള്ള കിടിലൻ ലുക്കുകൾ ആണ് ഈ മോഷൻ പോസ്റ്ററിന്റെ ഹൈലൈറ്റ്. ഇതിനോടകം 6 മില്ല്യൺ കാഴ്ചക്കാരെ നേടിയ ഈ പോസ്റ്റർ യൂട്യൂബിൽ ഏറ്റവും കൂടുതൽ ലൈക്സ് 24 മണിക്കൂറിൽ നേടുന്ന പോസ്റ്ററുമായി മാറി.
അതോടൊപ്പം യുവാൻ ശങ്കർ രാജ ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതവും ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ 1.73 മില്യണ്‍ ഇന്‍ററസ്റ്റുകൾ നേടി ബാഹുബലി 2, ഹോളിവുഡ് ചിത്രം അവഞ്ചേഴ്സ് എന്‍ഡ്‍ഗെയിം എന്നിവയെ പിന്നിലാക്കി ചരിത്രം കുറിച്ച വലിമൈ ഈ വർഷം ദീപാവലി റിലീസ് ആയി എത്തുമെന്നാണ് സൂചന. നീരവ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. വിജയ് വേലുക്കുട്ടി എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരങ്ങളായ പേർളി, ശിവജി ഗുരുവായൂർ എന്നിവരും വേഷമിടുന്നു.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.