നിരവധി ഹ്രസ്വ ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ ശിവ കൃഷ്ണ കഥയും തിരക്കഥയുമൊരുക്കിയ വക്ര എന്ന ഹൃസ്വ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ശ്രദ്ധ നേടി മുന്നേറുകയാണ്. ഈ കഴിഞ്ഞ മെയ് പതിനാറിന് റിലീസ് ചെയ്ത ഈ ഹൃസ്വ ചിത്രം ഇതിനോടകം ഒരു മില്യണിൽ അധികം കാഴ്ചക്കാരെ യൂട്യൂബിൽ നിന്ന് നേടിയാണ് കുതിക്കുന്നത്. പ്രണയത്തിന്റെ പേരിൽ ഇന്ന് ചുറ്റും നടക്കുന്ന നടുക്കുന്ന യാഥാർഥ്യങ്ങളെ തുറന്നു കാണിക്കുന്ന ഒരു ഹൃസ്വ ചിത്രമാണ് വക്ര. പല പെൺകുട്ടികളും തിരിച്ചു വരാൻ കഴിയാത്ത പ്രണയത്തിന്റെ ചതിക്കുഴികളിൽ പെട്ട് പോകുന്നത് കൊണ്ട് തന്നെ ഇത്തരം പ്രണയ വഴികളെ അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. റാംസ് ഡാൻസ് സ്റ്റുഡിയോയുടെ ബാനറിൽ രമേശ് റാം ആണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. അര മണിക്കൂറോളമാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ദൈർഘ്യം.
ഭരത് ബിനു, മീനാക്ഷി എം എസ്, അനാമിക, രമേശ് റാം എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു അർജുൻ സാബുവും സംഗീതം ഒരുക്കിയിരിക്കുന്നത് ഓസ്ട്രേലിയൻ സംഗീതജ്ഞൻ ടാവോ ഇസാരിയോയും ആണ്. സംവിധായകൻ രമേശ് റാം തന്നെയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചത്. അതുപോലെ ഇതിനു വേണ്ടി കലാസംവിധാനം നിർവഹിച്ചിരിക്കുന്നതു നവീൻ പുലരിയാണ്. ഏതായാലും പലരും പറയാൻ മടിക്കുന്ന കഥ വളരെ ധൈര്യപൂർവം അവതരിപ്പിച്ച വക്ര അതുകൊണ്ട് തന്നെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നതും. സ്നേഹത്തിന്റെ മുഖം മൂടി അണിഞ്ഞ് വഞ്ചിച്ച്, ഒറ്റപ്പെടലിന്റെയും വേദനയുടെയും പടുകുഴിയിലേക്ക് പെൺകുട്ടികളെ തള്ളി വിടുന്ന, പെണ്ണിന്റെ ശരീരത്തിനു വേണ്ടി മാത്രം സ്നേഹിക്കുന്ന ചിലരുടെ വലയിൽ കുടുങ്ങാതെ ഇരിക്കണമെന്ന സന്ദേശമാണ് ഈ ഹൃസ്വ ചിത്രം നൽകുന്നത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.